---
title: "സർക്കാർ ജോലിയും കാറും എസിയും ഉള്ളവർ! രാജ്യത്തെ സൗജന്യ റേഷൻ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ 13.2 ശതമാനം അനർഹർ"
english_title: "PM Garib Kalyan Anna Yojana 13.2 Percent Ineligible Beneficiaries Free Ration Scheme Central Government Study West Bengal Highest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392842/pm-garib-kalyan-anna-yojana-13-2-percent-ineligible-beneficiaries-free-ration"
published_at: "2026-11-23T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03fb9c5dd99_1000248313.jpg"
keywords: ["PM Garib Kalyan", "Anna Yojana ineligible", "ineligible ration beneficiaries"]
---

# സർക്കാർ ജോലിയും കാറും എസിയും ഉള്ളവർ! രാജ്യത്തെ സൗജന്യ റേഷൻ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ 13.2 ശതമാനം അനർഹർ

> **Lead Summary:** **ഡൽഹി: **രാജ്യത്തെ സൗജന്യ റേഷൻ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ അനർഹരും. 13.2% പേർ അനർഹരെന്ന് കേന്ദ്രസർക്കാരിന്റെ പഠന റിപ്പോർട്ട്.

## Article Content

**ഡൽഹി: **രാജ്യത്തെ സൗജന്യ റേഷൻ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ അനർഹരും. 13.2% പേർ അനർഹരെന്ന് കേന്ദ്രസർക്കാരിന്റെ പഠന റിപ്പോർട്ട്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിലാണ് കടന്നുകയറിയത്. ബംഗാളിൽ ഏറ്റവും ഉയർന്ന അനർഹ ഗുണഭോക്താക്കൾ. അനർഹരെ ഒഴിവാക്കാൻ നിർദേശം നൽകി കേന്ദ്രം.

രാജ്യത്തെ സൗജന്യ റേഷൻ പദ്ധതി പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിൽ 13.2% അനർഹർ ഉണ്ടെന്നാണ് പഠനം. പദ്ധതി പ്രകാരമുള്ള യോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങൾ സൗജന്യം കൈപ്പറ്റുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ 51,303 പദ്ധതി ഗുണഭോക്താക്കളുടെ കുടുംബങ്ങളിൽ പരിശോധന നടത്തി.

ഇതിലാണ് സൗജന്യ റേഷൻ ലഭിക്കാൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്തിയത്. മൂന്ന് മുറികളോ അതിലധികമോ ഉള്ള വീടുകൾ, കാർ, എസി, സർക്കാർ ജോലി എന്നിവയുള്ള അനർഹരാണ് പട്ടികയിൽ ഉള്ളത്.

സംസ്ഥാനാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 39.5% ത്തോടെ പശ്ചിമബംഗാളിലാണ് അനർഹർ കൂടുതൽ. ത്രിപുരയിൽ 39.2 ശതമാനവും തമിഴ്‌നാട്ടിൽ 38.7 ശതമാനവുമാണ് നിരക്ക്. ഗ്രാമീണ മേഖലയിൽ 12.5%, നഗരമേഖലയിൽ 15.6% അനർഹർ ഉള്ളത്.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അർഹരായവരെ കണ്ടെത്തുന്നതിനും ഗുണഭോക്തൃ പട്ടിക കൃത്യമായി പുതുക്കുന്നതിനും കൂടുതൽ നടപടികൾ ആവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392842/pm-garib-kalyan-anna-yojana-13-2-percent-ineligible-beneficiaries-free-ration)