---
title: "വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവം: സബ് എൻജിനീയറുടെ സസ്പെൻഷനെതിരെ പ്രതിഷേധം"
english_title: "Electricity Minister Sunny Joseph Program Power Cut Sub Engineer Suspension Protest Kannur KSEB PV Satheesh Babu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392857/electricity-minister-program-power-cut-sub-engineer-suspension-protest-kannur"
published_at: "2026-11-23T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04092cf360b_1000248347.jpg"
keywords: ["Sub engineer suspension", "protest Kannur", "Sunny Joseph"]
---

# വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവം: സബ് എൻജിനീയറുടെ സസ്പെൻഷനെതിരെ പ്രതിഷേധം

> **Lead Summary:** **കണ്ണൂർ: **വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരിപാടിക്കിടെ വൈദ്യുതി നിലച്ചതിന്റെ പേരിൽ സബ് എൻജിനീയറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിലാണ് പ്രതിഷേധ സമരം നടത്തിയത്.

## Article Content

**കണ്ണൂർ: **വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരിപാടിക്കിടെ വൈദ്യുതി നിലച്ചതിന്റെ പേരിൽ സബ് എൻജിനീയറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിലാണ് പ്രതിഷേധ സമരം നടത്തിയത്.

ടി.ഒ. മോഹനൻ എം.എൽ.എ വൈദ്യുതി ബോർഡ് ചെയർമാന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് എൻജിനീയർ പി.വി. സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ സസ്പെൻഷൻ നടപടി സ്വീകരിക്കുകയായിരുന്നു.

സസ്പെൻഷൻ നടപടിക്കെതിരെയാണ് സംയുക്ത സമരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയത് സബ് എൻജിനീയറുടെ വീഴ്ച മാത്രമല്ലെന്നും, സാങ്കേതിക തകരാറുകൾ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.

അന്വേഷണം പോലും നടത്താതെ മണിക്കൂറുകൾക്കകം സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാനാകില്ലെന്നും ജീവനക്കാർ പറയുന്നു. സസ്പെൻഷൻ പിൻവലിച്ച് നീതിപൂർവ്വമായ അന്വേഷണം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392857/electricity-minister-program-power-cut-sub-engineer-suspension-protest-kannur)