---
title: "സ്വർണവില മുകളിലോട്ട് തന്നെ; അറിയാം ഇന്നത്തെ നിരക്ക്"
english_title: "Kerala gold Rate Today November 24 Pavan Price 93720"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392958/kerala-gold-rate-today-november-24-pavan-price-93720"
published_at: "2026-11-24T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0520224a3a4_images_(2).jpeg"
keywords: ["Gold Rate", "Kerala", "Pavan Price", "Silver"]
---

# സ്വർണവില മുകളിലോട്ട് തന്നെ; അറിയാം ഇന്നത്തെ നിരക്ക്

> **Lead Summary:** കൊച്ചി: കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിന് ശേഷം കേരളത്തിൽ സ്വർണവില വീണ്ടും കുതിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും നിരക്ക് ഉയർന്നതോടെ ഇന്ന് (നവംബർ 24) ഒരു പവൻ സ്വർണത്തിന് 93,720 രൂപയും ഗ്രാമിന് 11,715 രൂപയുമായി.

## Article Content

കൊച്ചി: കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിന് ശേഷം കേരളത്തിൽ സ്വർണവില വീണ്ടും കുതിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും നിരക്ക് ഉയർന്നതോടെ ഇന്ന് (നവംബർ 24) ഒരു പവൻ സ്വർണത്തിന് 93,720 രൂപയും ഗ്രാമിന് 11,715 രൂപയുമായി.

22 കാരറ്റ് സ്വർണം ഗ്രാമിന് 115 രൂപ വർധിച്ച് 11,715 രൂപയായി. ഒരു പവന് (8 ഗ്രാം) 920 രൂപ ഉയർന്ന് 93,720 രൂപയായി. രണ്ട് ദിവസം കൊണ്ട് പവന് 2,000 രൂപയാണ് കൂടിയത്.

18 കാരറ്റ് സ്വർണം ഗ്രാമിന് 9,585 രൂപയും പവന് 76,680 രൂപയുമായി. 24 കാരറ്റ് സ്വർണം ഗ്രാമിന് 12,780 രൂപയും പവന് 1,02,240 രൂപയുമായി.വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 175 രൂപയിലും 10 ഗ്രാമിന് 1,750 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. സ്വർണത്തിന്റെ അടുത്ത നീക്കം അമേരിക്കയുടെ സാമ്പത്തിക കണക്കുകൾ, ഡോളറിന്റെ ഗതി, ഫെഡറൽ റിസർവിന്റെ നിലപാട് എന്നിവയെ ആശ്രയിച്ചായിരിക്കുമെന്ന് വ്യാപാരികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392958/kerala-gold-rate-today-november-24-pavan-price-93720)