---
title: "പയ്യന്നൂർ ഗവ. വനിതാ പോളിടെക്നിക്കിൽ താൽക്കാലിക നിയമനം"
english_title: "Payyannur Govt Residential Womens Polytechnic Temporary Lecturer Recruitment Walk In Interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393099/payyannur-govt-residential-womens-polytechnic-temporary-lecturer-recruitment-walk-in-interview"
published_at: "2026-11-25T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0678d473631_images_(15).jpeg"
keywords: ["Payyannur", "Polytechnic", "Recruitment", "Job"]
---

# പയ്യന്നൂർ ഗവ. വനിതാ പോളിടെക്നിക്കിൽ താൽക്കാലിക നിയമനം

> **Lead Summary:** **പയ്യന്നൂർ**: ഗവ. റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

## Article Content

**പയ്യന്നൂർ**: ഗവ. റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച നവംബർ 30ന് രാവിലെ 11ന് കോളേജിൽ നടക്കും. എം.ബി.എ (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) പി.ജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്, എം.സി.എ പി.ജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് എന്നിവയാണ് യോഗ്യത.

താൽപര്യമുള്ളവർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. ഫോൺ:* 9746140861, 04985 295101

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393099/payyannur-govt-residential-womens-polytechnic-temporary-lecturer-recruitment-walk-in-interview)