---
title: "ധനരാജ് വധക്കേസ്: ‘ഒന്നാം സാക്ഷി തിരിച്ചറിഞ്ഞ പ്രതികളെ കോടതി വെറുതെ വിട്ടത് ഗുരുതരമായ പിഴവ്’; സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്"
english_title: "Dhanaraj Murder Case KK Ragesh Criticism Court Verdict First Witness CPM Kannur Facebook Post Removed CM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393140/dhanaraj-murder-case-kk-ragesh-criticism-first-witness-verdict-cpm-kannur"
published_at: "2026-11-25T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06a755cb02e_1000248879.jpg"
keywords: ["KK Ragesh", "Facebook post removed CM", "Dhanaraj case first witness verdict flaw"]
---

# ധനരാജ് വധക്കേസ്: ‘ഒന്നാം സാക്ഷി തിരിച്ചറിഞ്ഞ പ്രതികളെ കോടതി വെറുതെ വിട്ടത് ഗുരുതരമായ പിഴവ്’; സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്

> **Lead Summary:** **കണ്ണൂർ : ** സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ കെ രാഗേഷ്. വിമർശനങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും മൗലികാവകാശങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**കണ്ണൂർ : ** സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ കെ രാഗേഷ്. വിമർശനങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും മൗലികാവകാശങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയിലെ ആർട്ടിക്കിൾ 19 എങ്കിലും മുഖ്യമന്ത്രി വായിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി നേതാക്കളുടെ വിമർശനങ്ങൾ നീക്കം ചെയ്യപ്പെടുന്നില്ലെന്നും എന്നാൽ സിപിഐഎമ്മിന്റെ വിമർശനങ്ങൾ മാത്രം നീക്കം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. വി ഡി സതീശന് ‘നുണേശൻ’ എന്ന പേര് വെറുതെ ലഭിച്ചതല്ലെന്നും അദ്ദേഹം ഭീകരമായ നുണകളാണ് പറയുന്നതെന്നും പരിഹസിച്ചു.

മുഖ്യമന്ത്രി ഭീരുവിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും വിമർശനങ്ങളെ നേരിടാതെ ഒളിച്ചോടുകയാണെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും വിമർശിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളാണെന്നും അത് നിഷേധിക്കാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

ധനരാജ് വധക്കേസിലെ കോടതി വിധിയിലും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി വിമർശനം ഉന്നയിച്ചു. കേസിലെ ഒന്നാം സാക്ഷിയുടെ മൊഴി ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം സാക്ഷി തിരിച്ചറിഞ്ഞ പ്രതികളെ കോടതി വെറുതെ വിട്ടത് വിധിയിലെ ഗുരുതരമായ പിഴവാണെന്നും അദ്ദേഹം ആരോപിച്ചു.

ഒന്നാം സാക്ഷി സിപിഐഎം പ്രവർത്തകനായതുകൊണ്ടാണോ അദ്ദേഹത്തിന്റെ മൊഴിക്ക് വിശ്വാസ്യത ലഭിക്കാതിരുന്നതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സാക്ഷിയുടെ മൊഴി കൃത്യമായിരുന്നുവെന്നും ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകണമെന്നും ആവശ്യപ്പെട്ടു. സർക്കാർ തന്നെ വിധിക്കെതിരെ അപ്പീൽ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393140/dhanaraj-murder-case-kk-ragesh-criticism-first-witness-verdict-cpm-kannur)