---
title: "വ്യാജ ഫെയ്‌സ് ക്രീം വില്‍പ്പന: സംസ്ഥാന വ്യാപക പരിശോധനകള്‍ നടത്തി ആഴ്ചതോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആരോഗ്യമന്ത്രി"
english_title: "Fake Face Cream Sale Kerala Statewide Inspection Weekly Report Health Minister K Muralidharan Action Beauty Parlours"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393154/fake-face-cream-sale-statewide-inspection-weekly-report-health-minister-kerala"
published_at: "2026-11-25T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06bf83d7a2d_1000248901.jpg"
keywords: ["fake cream inspection", "Fake cream kidney disease"]
---

# വ്യാജ ഫെയ്‌സ് ക്രീം വില്‍പ്പന: സംസ്ഥാന വ്യാപക പരിശോധനകള്‍ നടത്തി ആഴ്ചതോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആരോഗ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **വ്യാജ ഫെയ്‌സ് ക്രീം വില്‍പ്പനയില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തി ആഴ്ചതോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.ആരോഗ്യമന്ത്രി കെ മുരളീധരന്റേതാണ് നിര്‍ദേശം. 

## Article Content

**തിരുവനന്തപുരം: **വ്യാജ ഫെയ്‌സ് ക്രീം വില്‍പ്പനയില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തി ആഴ്ചതോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.ആരോഗ്യമന്ത്രി കെ മുരളീധരന്റേതാണ് നിര്‍ദേശം. 

ആഴ്ചതോറും പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. പരിശോധനയ്ക്ക് ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ അധിക തസ്തിക സൃഷ്ടിക്കണമെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് അടിയന്തരമായി സര്‍ക്കുലര്‍ ഇറക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം. 

ബ്യൂട്ടിപാര്‍ലറുകള്‍, കോസ്‌മെറ്റിക് സെന്ററുകള്‍ എന്നിവയില്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. വ്യാജവും ലൈസന്‍സ് ഇല്ലാത്തതും നിലവാരം കുറഞ്ഞതുമായ ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം.

സംസ്ഥാനത്തെ ജിമ്മുകളിലും വെല്‍നസ് സെന്ററുകളിലും പ്രോട്ടീന്‍ പൗഡര്‍ വില്പന നടത്തുന്ന കേന്ദ്രങ്ങളിലും പരിശോധന നടത്തണം. ഭക്ഷ്യസുരക്ഷാ വകുപ്പും ഡ്രഗ്സ് കണ്‍ട്രോളറും സംയുക്തമായി പരിശോധന നടത്തണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393154/fake-face-cream-sale-statewide-inspection-weekly-report-health-minister-kerala)