---
title: "ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ;ജില്ലയിൽ നിന്നും പരിശീലകരുടെ പാനൽ തയ്യാറാക്കുന്നു"
english_title: "Over Responsibility to Children: A panel of trainers is formed from the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39327/over-responsibility-to-children-a-panel-of-trainers-is-formed-from-the-district"
published_at: "2022-04-26T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62674fcc09e28_images (4).jpeg"
keywords: []
---

# ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ;ജില്ലയിൽ നിന്നും പരിശീലകരുടെ പാനൽ തയ്യാറാക്കുന്നു

> **Lead Summary:** കണ്ണൂർ : ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ജില്ലയിൽ നിന്നും പരിശീലകരുടെ പാനൽ തയ്യാറാക്കുന്നു.

## Article Content

കണ്ണൂർ : ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ജില്ലയിൽ നിന്നും പരിശീലകരുടെ പാനൽ തയ്യാറാക്കുന്നു.

ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലുമുള്ള പ്രവൃത്തി പരിചയവും, ബിരുദവും രണ്ട് വർഷത്തെ കുട്ടികളുടെ മേഖലയിലോ പരിശീലന മേഖലയിലോ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, ഉയർന്ന യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതമുള്ള അപേക്ഷ മെയ് 13നകം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുനിസിപ്പൽ ടൗൺ ഹാൾ ഷോപ്പിങ് കോംപ്ലക്സ്, റൂം നമ്പർ എസ് 6, ചിറക്കര, തലശ്ശേരി പി ഒ, 670104 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0490 2967199.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39327/over-responsibility-to-children-a-panel-of-trainers-is-formed-from-the-district)