---
title: "പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം"
english_title: "Appointment of Clinical Psychologist at Payyannur Taluk Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39328/appointment-of-clinical-psychologist-at-payyannur-taluk-hospital"
published_at: "2022-04-26T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626751b57fc03_images (5).jpeg"
keywords: []
---

# പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

> **Lead Summary:** പയ്യന്നൂർ : പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കരാറാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു.

## Article Content

പയ്യന്നൂർ : പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കരാറാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു.

യോഗ്യത: എംഫിൽ/ആർസിഐ രജിസ്ട്രേഷനോടെ പിജിഡിസിപിയിൽ ക്ലിനിക്കൽ സൈക്കോളജി. യോഗ്യരായ ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ആധാർ കാർഡിന്റെയും പകർപ്പുകൾ ഏപ്രിൽ 28ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി c3dmohknr@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണം. ഉദ്യോഗാർഥികൾ മേൽ പറഞ്ഞ രേഖകളുടെ അസ്സൽ സഹിതം ഏപ്രിൽ 29 ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2700709

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39328/appointment-of-clinical-psychologist-at-payyannur-taluk-hospital)