---
title: "കൊട്ടിയൂർ വില്ലേജിൽ ഹർത്താൽ പൂർണം"
english_title: "Hartal Complete Kottiyoor Village Eco Sensitive Zone Protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393472/hartal-complete-kottiyoor-village-eco-sensitive-zone-protest"
published_at: "2026-11-27T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09919e117b3_1000418175.jpg"
keywords: ["Kottiyoor", "Hartal", "Eco Sensitive Zone"]
---

# കൊട്ടിയൂർ വില്ലേജിൽ ഹർത്താൽ പൂർണം

> **Lead Summary:** **കൊട്ടിയൂർ**: പരിസ്ഥിതി ലോല മേഖലാ വിജ്ഞാപനത്തിൽ മലയോര ജനതയുടെ ആശങ്കയകറ്റാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് ജനകീയ ആക്ഷൻ കമ്മിറ്റി കൊട്ടിയൂർ വില്ലേജിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം.

## Article Content

**കൊട്ടിയൂർ**: പരിസ്ഥിതി ലോല മേഖലാ വിജ്ഞാപനത്തിൽ മലയോര ജനതയുടെ ആശങ്കയകറ്റാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് ജനകീയ ആക്ഷൻ കമ്മിറ്റി കൊട്ടിയൂർ വില്ലേജിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം.

രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയായിരുന്നു ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു.

എന്നാൽ ഹർത്താലിൽ തുറന്നു പ്രവർത്തിച്ച കൊട്ടിയൂർ വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സ്കൂളുകൾ എന്നിവ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടപ്പിച്ചു. പതിവുപോലെ പ്രവർത്തനം ആരംഭിച്ച സ്ഥാപനങ്ങളിൽ ആക്ഷൻ കമ്മിറ്റി പ്രവർത്തകർ നേരിട്ടെത്തി ജീവനക്കാരോട് കാര്യങ്ങൾ വിശദീകരിക്കുകയും തുടർന്ന് അടപ്പിക്കുകയുമായിരുന്നു. ഹർത്താൽ സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് നേരത്തേ നോട്ടീസ് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393472/hartal-complete-kottiyoor-village-eco-sensitive-zone-protest)