---
title: "കണ്ണൂർ അഞ്ചരക്കണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "The body of a young man was found floating in the Kannur Ancharakandi river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3935/the-body-of-a-young-man-was-found-floating-in-the-kannur-ancharakandi-river"
published_at: "2021-10-07T12:30:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e9b06a5ac3_PicsArt_10-07-12.29.11.jpg"
keywords: []
---

# കണ്ണൂർ അഞ്ചരക്കണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** അഞ്ചരക്കണ്ടി പുഴയിലെ കുന്നിരിക്കയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ഓടക്കടവ് പാലത്തിന് സമീപം കണ്ടെത്തി. ബാവോട് പലേരിമെട്ടയില്‍ രജിഷ നിവാസില്‍ ശരത്തിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.പുഴയുടെ കരയില്‍ നിന്ന് മരം മുറിക്കുന്ന സംഘത്തിനൊപ്പം സഹായിയായി എത്തിയതായിരുന്നു ശരത്ത്. പുഴ മുറിച്ച് മറുകരയില്‍ നീന്തുന്നതിനിടെയാണ് ഒഴുക്കില്‍ പെട്ടത്.സി.പി.രാജന്‍ ശ്യാമള ദമ്പതികളുടെ മകനാണ് ശരത്ത്. ഭാര്യ: നിജില.മക്കള്‍: സാക്ഷി, രണ്ടുമാസം പ്രായമുള്ള ഒരു കുട്ടി കൂടിയുണ്ട്. സഹോദരങ്ങള്‍: രജിഷ, സംഗീത്.

## Article Content

അഞ്ചരക്കണ്ടി പുഴയിലെ കുന്നിരിക്കയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ഓടക്കടവ് പാലത്തിന് സമീപം കണ്ടെത്തി. ബാവോട് പലേരിമെട്ടയില്‍ രജിഷ നിവാസില്‍ ശരത്തിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.പുഴയുടെ കരയില്‍ നിന്ന് മരം മുറിക്കുന്ന സംഘത്തിനൊപ്പം സഹായിയായി എത്തിയതായിരുന്നു ശരത്ത്. പുഴ മുറിച്ച് മറുകരയില്‍ നീന്തുന്നതിനിടെയാണ് ഒഴുക്കില്‍ പെട്ടത്.സി.പി.രാജന്‍ ശ്യാമള ദമ്പതികളുടെ മകനാണ് ശരത്ത്. ഭാര്യ: നിജില.മക്കള്‍: സാക്ഷി, രണ്ടുമാസം പ്രായമുള്ള ഒരു കുട്ടി കൂടിയുണ്ട്. സഹോദരങ്ങള്‍: രജിഷ, സംഗീത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3935/the-body-of-a-young-man-was-found-floating-in-the-kannur-ancharakandi-river)