---
title: "കെയർടേക്കർ ഒഴിവ് - പാനൂർ ബ്ലോക്ക് പഞ്ചായത്ത്"
english_title: "Caretaker Vacancy Panoor Block Panchayat Senior Day Care Centre Kadirur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393520/caretaker-vacancy-panoor-block-panchayat-senior-day-care-centre-kadirur"
published_at: "2026-11-28T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a493ace3eb_images_(1).png"
keywords: ["Job Vacancy", "Panoor", "Caretaker"]
---

# കെയർടേക്കർ ഒഴിവ് - പാനൂർ ബ്ലോക്ക് പഞ്ചായത്ത്

> **Lead Summary:** **പാനൂർ**: പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ കതിരൂർ കുണ്ടുചിറയിൽ പ്രവർത്തിച്ചു വരുന്ന വയോജന പകൽ വിശ്രമ കേന്ദ്രത്തിൽ ഒരു കെയർടേക്കറെ ആവശ്യമുണ്ട്.

## Article Content

**പാനൂർ**: പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ കതിരൂർ കുണ്ടുചിറയിൽ പ്രവർത്തിച്ചു വരുന്ന വയോജന പകൽ വിശ്രമ കേന്ദ്രത്തിൽ ഒരു കെയർടേക്കറെ ആവശ്യമുണ്ട്.

പ്രായപരിധി 18 നും 45 നും ഇടയിൽ. പത്താം ക്ലാസ് യോഗ്യതയുള്ള വയോജന പരിപാലനത്തിൽ സേവന തല്പരരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തദ്ദേശവാസികൾക്ക് മുൻഗണന.

താല്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഡിസംബർ നാല് വെള്ളിയാഴ്ച പകൽ 10.30 ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ (താഴെ ചമ്പാട്) ഹാജരാകണം. ഫോൺ: 9497605275.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393520/caretaker-vacancy-panoor-block-panchayat-senior-day-care-centre-kadirur)