---
title: "വൈദ്യുതി പ്രതിസന്ധി തുറന്ന് സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്; അധിക വൈദ്യുതി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു"
english_title: "Kerala Electricity Crisis Minister Sunny Joseph Seeks 500 MW Additional Power Centre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393530/kerala-electricity-crisis-minister-sunny-joseph-seeks-500-mw-additional-power-centre"
published_at: "2026-11-28T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a5bf8beabf_images_(90).jpeg"
keywords: ["Sunny Joseph", "Electricity Crisis", "Kerala"]
---

# വൈദ്യുതി പ്രതിസന്ധി തുറന്ന് സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്; അധിക വൈദ്യുതി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു

> **Lead Summary:** **ഡൽഹി**: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി തുറന്ന് സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്. നിലവിൽ കേരളം നേരിടുന്ന പ്രതിസന്ധിയിൽ പീക്ക് അവറുകളിലെ വൈദ്യുതി കമ്മി പരിഹരിക്കുന്നതിനായി 2027 മെയ് 31 വരെ കേന്ദ്ര വിഹിതത്തിൽ നിന്ന് കുറഞ്ഞത് 500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണമെന്നാണ് കേന്ദ്രസർക്കാരിന് നൽകിയ നിവേദനത്തിലെ പ്രധാന ആവശ്യം.

## Article Content

**ഡൽഹി**: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി തുറന്ന് സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്. നിലവിൽ കേരളം നേരിടുന്ന പ്രതിസന്ധിയിൽ പീക്ക് അവറുകളിലെ വൈദ്യുതി കമ്മി പരിഹരിക്കുന്നതിനായി 2027 മെയ് 31 വരെ കേന്ദ്ര വിഹിതത്തിൽ നിന്ന് കുറഞ്ഞത് 500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണമെന്നാണ് കേന്ദ്രസർക്കാരിന് നൽകിയ നിവേദനത്തിലെ പ്രധാന ആവശ്യം.

നിലവിൽ 2026 ഡിസംബർ വരെ അനുവദിച്ചിട്ടുള്ള 150 മെഗാവാട്ട് വിഹിതം 2027 മെയ് വരെ നീട്ടി നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 33,115 അങ്കണവാടികളിലും ഊർജ്ജ കാര്യക്ഷമത ഉറപ്പാക്കുന്ന ‘അങ്കൺ ജ്യോതി’ പദ്ധതിക്ക് 1,024 കോടി രൂപ അനുവദിക്കുക, സ്മാർട്ട് മീറ്റർ രണ്ടാം ഘട്ടത്തിനുള്ള RDSS ഗ്രാന്റ് വേഗത്തിലാക്കുക, പി.എം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴിൽ 315 ഇ.വി ചാർജിംഗ് സ്റ്റേഷനുകൾക്കായി 60 കോടി രൂപയുടെ സബ്‌സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

കൂടാതെ, അധിക വായ്പാ പരിധിയായ 0.5 ശതമാനം ലഭിക്കുന്നതിന് വൈദ്യുതി ബോർഡിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ കരട് വ്യവസ്ഥ പിൻവലിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ വിളിച്ച വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് സണ്ണി ജോസഫ് ആവശ്യങ്ങൾ ഉന്നയിച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393530/kerala-electricity-crisis-minister-sunny-joseph-seeks-500-mw-additional-power-centre)