---
title: "തെളിനീരോഴുകും നവകേരളം; കണിച്ചാർ പഞ്ചായത്ത് ജലനടത്തം നടത്തി"
english_title: "Kanichar panjayath jalanadatham"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39360/kanichar-panjayath-jalanadatham"
published_at: "2022-04-26T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62677ecdd6f9d_Picsart_22-04-26_10-42-55-467.jpg"
keywords: []
---

# തെളിനീരോഴുകും നവകേരളം; കണിച്ചാർ പഞ്ചായത്ത് ജലനടത്തം നടത്തി

> **Lead Summary:**  **കണിച്ചാർ: **ഗ്രാമപഞ്ചായത്തുകളിലെ ജല സ്രോതസ്സുകളുടെ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ തെളിനീരോഴുകും നവകേരളം പദ്ധതിയുമായി ചേർന്ന് കണിച്ചാർ പഞ്ചായത്തിൽ ജലനടത്തം നടത്തി.

## Article Content

 **കണിച്ചാർ: **ഗ്രാമപഞ്ചായത്തുകളിലെ ജല സ്രോതസ്സുകളുടെ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ തെളിനീരോഴുകും നവകേരളം പദ്ധതിയുമായി ചേർന്ന് കണിച്ചാർ പഞ്ചായത്തിൽ ജലനടത്തം നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ പരുപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി, സെക്രട്ടറി എൻ പ്രദീപൻ സ്വാഗതം പറഞ്ഞു, വൈസ് പ്രസിഡണ്ട് ഷാന്റി തോമസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോജൻ എടത്താഴെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ജോസഫ്, മെമ്പർമാരായ സുരേഖ സജി, വി കെ ശ്രീകുമാർ, ഷോജറ്റ് ചന്ദ്രൻകുന്നേൽ, വിജി എബ്രഹാം, കുടുംബശ്രീ ചെയർപേഴ്സൺ സനിൽ അനിൽ  തുടങ്ങിയവർ സംസാരിച്ചു.  ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39360/kanichar-panjayath-jalanadatham)