---
title: "തലശ്ശേരി ഇനി കലോത്സവ ലഹരിയിൽ; കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 5 വരെ"
english_title: "Kannur Revenue District School Kalolsavam Thalassery December 1 to 5"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393666/kannur-revenue-district-school-kalolsavam-thalassery-december-1-to-5"
published_at: "2026-11-29T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ba7d0398ab_1000420192.jpg"
keywords: ["Kalolsavam", "Thalassery", "Kannur"]
---

# തലശ്ശേരി ഇനി കലോത്സവ ലഹരിയിൽ; കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 5 വരെ

> **Lead Summary:** **തലശ്ശേരി**: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ തലശ്ശേരിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കലോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ തലശ്ശേരി നഗരം പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞു.

## Article Content

**തലശ്ശേരി**: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ തലശ്ശേരിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കലോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ തലശ്ശേരി നഗരം പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞു.

വിവിധ കലാമത്സര ഇനങ്ങളിലായി ജില്ലയിലെ 15 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള 10,680 കലാപ്രതിഭകൾ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മാറ്റുരയ്ക്കും. മത്സരാർത്ഥികൾക്കും കാണികൾക്കും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വിവിധ വേദികളിൽ ഒരുക്കിയിട്ടുണ്ടെന്നും, കലോത്സവം വൻ വിജയമാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്നും സംഘാടക സമിതി ഭാരവാഹികൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393666/kannur-revenue-district-school-kalolsavam-thalassery-december-1-to-5)