---
title: "ഓപ്പറേഷൻ സൗന്ദര്യയ്ക്കെതിരേ വ്യാപാരികൾ: പരിശോധന നടത്തേണ്ടത് ഉത്പാദനകേന്ദ്രങ്ങളിൽ"
english_title: "Operation Soundarya Traders Protest Inspection Production Units Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393676/operation-soundarya-traders-protest-inspection-production-units-kerala"
published_at: "2026-11-29T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0bb9fd6cf6a_1000417512.jpg"
keywords: ["Operation Soundarya", "Traders", "Kerala"]
---

# ഓപ്പറേഷൻ സൗന്ദര്യയ്ക്കെതിരേ വ്യാപാരികൾ: പരിശോധന നടത്തേണ്ടത് ഉത്പാദനകേന്ദ്രങ്ങളിൽ

> **Lead Summary:** തിരുവനന്തപുരം: ഓപ്പറേഷൻ സൗന്ദര്യയ്ക്കെതിരേ വ്യാപാരികൾ രംഗത്ത്. കടകളിൽ പരിശോധന നടത്തി സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ടാർഗറ്റ് തികയ്ക്കാനാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ദേവസ്യ മേച്ചേരി ആരോപിച്ചു.

## Article Content

തിരുവനന്തപുരം: ഓപ്പറേഷൻ സൗന്ദര്യയ്ക്കെതിരേ വ്യാപാരികൾ രംഗത്ത്. കടകളിൽ പരിശോധന നടത്തി സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ടാർഗറ്റ് തികയ്ക്കാനാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ദേവസ്യ മേച്ചേരി ആരോപിച്ചു.

സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഗുണ നിലവാരം പരിശോധിക്കാൻ വ്യാപാരികൾക്ക് സംവിധാനം ഇല്ല. ഇത്തരം വസ്തുക്കളുടെ ഉത്പാദനകേന്ദ്രങ്ങളിലാണ് പരിശോധന നടത്തേണ്ടത്. വിൽക്കാൻ പാടില്ലാത്ത ഉത്പന്നങ്ങൾ ഏതെല്ലാമാണെന്ന് അധികൃതർ അറിയിക്കണം. ഓപ്പറേഷൻ സൗന്ദര്യയുടെ പേരിൽ വ്യാപാരികൾക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ കണ്ടെത്താനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ സൗന്ദര്യ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളും പിടിച്ചെടുത്തിരുന്നു. മലപ്പുറത്ത് മുഖകാന്തി വർധിപ്പിക്കാനുള്ള ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഓപ്പറേഷൻ സൗന്ദര്യ വീണ്ടും ശക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393676/operation-soundarya-traders-protest-inspection-production-units-kerala)