---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം: പ്രത്യേക സർവീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി"
english_title: "KSRTC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39377/ksrtc"
published_at: "2022-04-26T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62678cd06561e_KSRTC_Facebook_3062021_1200.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം: പ്രത്യേക സർവീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി

> **Lead Summary:** കൊട്ടിയൂർ :മെയ് 10 മുതൽ ജൂൺ 10 വരെ നടക്കുന്ന കൊട്ടിയൂർ മഹാദേവക്ഷേത്രം വൈശാഖ മഹോത്സവ ഭാഗമായി കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും.

## Article Content

കൊട്ടിയൂർ :മെയ് 10 മുതൽ ജൂൺ 10 വരെ നടക്കുന്ന കൊട്ടിയൂർ മഹാദേവക്ഷേത്രം വൈശാഖ മഹോത്സവ ഭാഗമായി കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും.

ഉത്സവ നടത്തിപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ കളക്ടറേറ്റിൽ ചേർന്ന കൊട്ടിയൂർ ദേവസ്വം ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.

ഉത്സവനഗരിയുടെ ഒരുകിലോമീറ്റർ ചുറ്റളവിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തിയതായി ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ഉത്സവ നടത്തിപ്പെന്നും അദ്ദേഹം അറിയിച്ചു.

പേരാവൂർ-കൊട്ടിയൂർ റോഡിൽ നടക്കുന്ന ട്രഞ്ചിങ് പ്രവൃത്തികൾ ഉത്സവഭാഗമായി താത്കാലികമായി നിർത്തിവെക്കാൻ പൊതുമരാമത്ത് വകുപ്പിനും ജല അതോറിറ്റിക്കും കളക്ടർ എസ്.ചന്ദ്രശേഖർ നിർദേശം നൽകി.

സണ്ണി ജോസഫ് എം.എൽ.എ., എ.ഡി.എം. കെ.കെ.ദിവാകരൻ, മലബാർ ദേവസ്വം ബോർഡ് അസി. കമ്മിഷണർ എം.വി.സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39377/ksrtc)