---
title: "ഹരിദാസൻ വധക്കേസ്; പ്രതിയുടെ വീട്ടുവരാന്തയിൽ റീത്ത് വച്ചു "
english_title: "The wreath was placed on the porch of the defendant's house"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39416/the-wreath-was-placed-on-the-porch-of-the-defendants-house"
published_at: "2022-04-26T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267a839da7c5_Picsart_22-04-26_13-36-40-777.jpg"
keywords: []
---

# ഹരിദാസൻ വധക്കേസ്; പ്രതിയുടെ വീട്ടുവരാന്തയിൽ റീത്ത് വച്ചു 

> **Lead Summary:** തലശ്ശേരി: ഹരിദാസൻ വധക്കേസിലെ മൂന്നാം പ്രതി സുമേഷിന്റെ വീട്ടുവരാന്തയിൽ നിന്ന് റീത്ത് കണ്ടെത്തി. ഇന്നലെ അർധരാത്രിയോടെ രണ്ട് റീത്തുകളാണ് വീട്ടിൽ കണ്ടെത്തിയത്.

## Article Content

തലശ്ശേരി: ഹരിദാസൻ വധക്കേസിലെ മൂന്നാം പ്രതി സുമേഷിന്റെ വീട്ടുവരാന്തയിൽ നിന്ന് റീത്ത് കണ്ടെത്തി. ഇന്നലെ അർധരാത്രിയോടെ രണ്ട് റീത്തുകളാണ് വീട്ടിൽ കണ്ടെത്തിയത്.

ഒന്ന് വീടിന്റെ വരാന്തയിലും മറ്റൊന്ന് വീടിന്റെ പുറകിലുമായാണ് കണ്ടെത്തിയത്. റീത്ത് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആരാണ് റീത്ത് കൊണ്ടുവച്ചതെന്ന് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39416/the-wreath-was-placed-on-the-porch-of-the-defendants-house)