---
title: "ചമ്പാട്ടെ യു പി ദാമു രക്തസാക്ഷിത്വ വാർഷിക ദിനാചരണം സംഘടിപ്പിച്ചു"
english_title: "Martyrdom Anniversary was celebrated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39422/martyrdom-anniversary-was-celebrated"
published_at: "2022-04-26T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267acca5b407_Screenshot_20220426_135218.jpg"
keywords: []
---

# ചമ്പാട്ടെ യു പി ദാമു രക്തസാക്ഷിത്വ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** ചമ്പാട് : യു പി ദാമു രക്തസാക്ഷിത്വ വാർഷിക ദിനാചരണം സംഘടിപ്പിച്ചു. യുപി നഗർ കേന്ദ്രീകരിച്ച് പ്രകടനവും പുഷ്പാർച്ചനയും നടത്തി.

## Article Content

ചമ്പാട് : യു പി ദാമു രക്തസാക്ഷിത്വ വാർഷിക ദിനാചരണം സംഘടിപ്പിച്ചു. യുപി നഗർ കേന്ദ്രീകരിച്ച് പ്രകടനവും പുഷ്പാർച്ചനയും നടത്തി.

സിപിഎം പാനൂർ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള അനുസ്മരണ പ്രഭാഷണം നടത്തി. താഴെ ചമ്പാട് നടന്ന പൊതുയോഗം സിപിഎം. ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. കെ പി ശശിധരൻ അധ്യക്ഷനായി. ജംഷീദലി അരീക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഇ വിജയൻ, ചമ്പാട് ലോക്കൽ സെക്രട്ടറി കെ. ജയരാജൻ, പി. വിശാന്ത്, എ.ടി. കെ സുനിത എന്നിവർ സംസാരിച്ചു. 23-ാം പാർടി കോൺഗ്രസിൽ ചമ്പാട് ലോക്കലിൽനിന്ന് പങ്കെടുത്ത റെഡ് വളന്റിയർമാരെയും അത്ലറ്റുകളെയും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39422/martyrdom-anniversary-was-celebrated)