---
title: "ദി കാശ്മീര്‍ ഫയല്‍സിന്റെ ഓടിടി റിലീസ് പുറത്തുവിട്ടു "
english_title: "The ott release of The Kashmir Files has been released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39425/the-ott-release-of-the-kashmir-files-has-been-released"
published_at: "2022-04-26T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267ac9c6e9dc__123677252_kfposter.jpg"
keywords: []
---

# ദി കാശ്മീര്‍ ഫയല്‍സിന്റെ ഓടിടി റിലീസ് പുറത്തുവിട്ടു 

> **Lead Summary:** നിരൂപക പ്രശംസ നേടിയ ചിത്രം ദ താഷ്‌കന്റ് ഫയല്‍സിന് ശേഷം സംവിധായകന്‍ വിവേക് ​​അഗ്നിഹോത്രി ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ദി കാശ്മീര്‍ ഫയല്‍സുമായി തിരിച്ചെത്തിയിരിക്കുകയാണ്.

## Article Content

നിരൂപക പ്രശംസ നേടിയ ചിത്രം ദ താഷ്‌കന്റ് ഫയല്‍സിന് ശേഷം സംവിധായകന്‍ വിവേക് ​​അഗ്നിഹോത്രി ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ദി കാശ്മീര്‍ ഫയല്‍സുമായി തിരിച്ചെത്തിയിരിക്കുകയാണ്.

പ്രഭാസ് നായകനായ രാധേ ശ്യാമുമായി ഏറ്റുമുട്ടിയ ഈ രാഷ്ട്രീയ ചിത്രം മാര്‍ച്ച്‌ 11 ന് സ്‌ക്രീനില്‍ എത്തിയിരുന്നു. ചിത്രം ഇരുന്നൂറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ചെയ്തു.

സീ സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം കാശ്മീര്‍ കലാപകാലത്തെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതില്‍ അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, മിഥുന്‍ ചക്രവര്‍ത്തി എന്നിവര്‍ അഭിനയിക്കുന്നു.ഇപ്പോള്‍ സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം മെയ് 13ന് സീ5ല്‍ റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39425/the-ott-release-of-the-kashmir-files-has-been-released)