---
title: "സംസ്ഥാനങ്ങളിലെ എല്ലാ സ്ക്കൂളുകളിലും ഹൈടെക്ക് സംവിധാനമുള്ള ഏക സംസ്ഥാനമായി കേരളം മാറി:  പി എ മുഹമ്മദ് റിയാസ്"
english_title: "PA muhammedRiyas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39430/pa-muhammedriyas"
published_at: "2022-04-26T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267b345d3275_Picsart_22-04-26_14-23-51-851.jpg"
keywords: []
---

# സംസ്ഥാനങ്ങളിലെ എല്ലാ സ്ക്കൂളുകളിലും ഹൈടെക്ക് സംവിധാനമുള്ള ഏക സംസ്ഥാനമായി കേരളം മാറി:  പി എ മുഹമ്മദ് റിയാസ്

> **Lead Summary:** തലശ്ശേരി: സംസ്ഥാനങ്ങളിലെ എല്ലാ സ്ക്കൂളുകളിലും ഹൈടെക്ക് സംവിധാനമുള്ള ഏക സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്' പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത് ' ഇത് പൊതുവിദ്യാലയങ്ങളോടുള്ള ജനങ്ങളുടെ കാഴ്ചപാട്മാറിയതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

## Article Content

തലശ്ശേരി: സംസ്ഥാനങ്ങളിലെ എല്ലാ സ്ക്കൂളുകളിലും ഹൈടെക്ക് സംവിധാനമുള്ള ഏക സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്' പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത് ' ഇത് പൊതുവിദ്യാലയങ്ങളോടുള്ള ജനങ്ങളുടെ കാഴ്ചപാട്മാറിയതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

കതിരൂർ പുല്യോട് ഗവ.എൽ.പി.സ്കൂളിന് നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുക ലക്ഷ്യമിട്ടാണ് സ്ക്കൂളുകളെഹൈടെക്കാക്കുന്നത്.

ഒരു നാടിൻ്റെ സ്വപ്നമാണ് ഇതിലൂടെ പൂവണിയുന്നതെന്നും മന്ത്രി പറഞ്ഞു. എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ടീം വർക്കിൻ്റെ ഫലമാണ് ഇവിടെ കാണാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ജത്തിൻ്റെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ ചിലവഴിച്ച് പണിത 8 ക്ലാസ് മുറികളുള്ള കെട്ടിടത്തിൻ്റെ ഉത്ഘാടനമാണ് മന്ത്രി നിർവഹിച്ചത് .

വിദ്യാലയത്തിൽ ഇപ്പോൾ 200 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്- ജില്ലയിലെ ഏറ്റവും നല്ല ലോവർ പ്രൈമറി സ്കൂൾ എന്ന ഖ്യാതിയും തലശ്ശേരി സബ്ജില്ലയിലെ പുല്യോട് സ്കൂളിനുണ്ട്.

വിശാലമായ സൌകര്യങ്ങളുള്ള സ്വന്തം കെട്ടിടമെന്നത് പുല്യോട് എൽ.പി.സ്കൂളിൻ്റെ ചിരകാല സ്വപ്നമായിരുന്നു. അതാണ് ഇപ്പോൾ യാഥാർഥ്യമായത്.

ചടങ്ങിൽ അഡ്വ.എ.എൻ.ഷംസീർ എം.എൽ.എ.അധ്യക്ഷനായി സ്കൂൾ വികസന സമിതി ചെയർമാൻ കാരായി രാജൻ സ്വാഗതം പറഞ്ഞു.പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയർ കെ.ജിഷ കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.

വിദ്യാലയ അങ്കണത്തിൽ ഒരുക്കിയ ശലഭോദ്യാനം ജില്ല പഞ്ചായത്ത് അംഗം എ.മുഹമ്മദ് അഫ്സൽ നിർവഹിച്ചു.എൽ.എസ്.എസ്.വിജയികൾക്ക് കതിരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.സനിൽ ഉപഹാരം നൽകി.എസ്.എസ്.കെ.പദ്ധതി വിശദീകരണം രമേശ് കടൂർ നിർവഹിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ രമേശ് കണ്ടോത്ത് വാർഡ് മെമ്പർ. എ. വേണുഗോപാൽ, തലശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. രഞ്ചിത്ത് കുമാർ, എസ് എസ് ' കെ തലശ്ശേരി നോർത്ത് ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ സി.ബാലചന്ദ്രൻ ,എച്ച്. എം. ഫോറം സിക്രട്ടറി കെ.ഷീജിത്ത്, എം' സി.പവിത്രൻ, പുത്തലത്ത് സുരേഷ് ബാബു, പി. ' അജിത്ത്, എ.പ്രേമരാജൻ മാസ്റ്റർ ,സി.സജീവൻ പി.ടി.എ.പ്രസിഡൻ്റ് കാരായി മുരളിധരൻ ,മദർ പി.ടി.എ പ്രസിഡൻ്റ് 'സി.കെ. സെറീന, പ്രധാന അധ്യാപകൻ എം .വി .രാജൻ എന്നിവർ പ്രസംഗിച്ചു'.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39430/pa-muhammedriyas)