---
title: "ബഹുജന പ്രകടനവും പൊതുയോഗവും നടന്നു "
english_title: "Mass demonstration and public meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39444/mass-demonstration-and-public-meeting"
published_at: "2022-04-26T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267bee17a496_Picsart_22-04-26_15-13-29-491.jpg"
keywords: []
---

# ബഹുജന പ്രകടനവും പൊതുയോഗവും നടന്നു 

> **Lead Summary:** ശ്രീകണ്ഠപുരം: വർഗീയതക്കെതിരെയും, തീവ്രവാദത്തിനെതിരെയും സിപിഐ എം ശ്രീകണ്ഠപുരത്ത് നടത്തിയ പൊതുയോഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

## Article Content

ശ്രീകണ്ഠപുരം: വർഗീയതക്കെതിരെയും, തീവ്രവാദത്തിനെതിരെയും സിപിഐ എം ശ്രീകണ്ഠപുരത്ത് നടത്തിയ പൊതുയോഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകണ്ഠപുരം കേരളത്തെ കലാപഭൂമിയാക്കാനുള്ള ആർഎസ്എസ്, എസ്ഡിപിഐ വർഗീയ ശക്തികളുടെ കലാപ നീക്കത്തിനെതിരെയും, വർഗീയതക്കും തീവ്രവാദത്തിനുമെതിരെ സിപിഐ എം ശ്രീകണ്ഠപുരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് ബഹുജന പ്രകടനവും പൊതുയോഗവും നടത്തി.

പരിപാടി സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എം സി ഹരിദാസൻ അധ്യക്ഷനായി. മനു തോമസ് തോമസ് സംസാരിച്ചു. എം സി രാഘവൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39444/mass-demonstration-and-public-meeting)