---
title: "നിരവധി ആക്രമണക്കേസുകളിൽ അകപ്പെട്ടു ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി പയ്യന്നൂർ പോലീസ് പിടിയിലായി"
english_title: "Payyannur police arrested Pitikittappully"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39453/payyannur-police-arrested-pitikittappully"
published_at: "2022-04-26T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267cad1b8cce_Picsart_22-04-26_16-04-27-693.jpg"
keywords: []
---

# നിരവധി ആക്രമണക്കേസുകളിൽ അകപ്പെട്ടു ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി പയ്യന്നൂർ പോലീസ് പിടിയിലായി

> **Lead Summary:** പയ്യന്നൂർ: നിരവധി ആക്രമണക്കേസുകളിൽ അകപ്പെട്ടു ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി പയ്യന്നൂർ പോലീസ് പിടിയിലായി.രാമന്തളി എട്ടിക്കുളം പാലക്കാട് സ്വദേശി മുസലിയാരകത്ത് ഹൗസിൽ അബ്ദുൾ നാസർ നെയാണ് പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

## Article Content

പയ്യന്നൂർ: നിരവധി ആക്രമണക്കേസുകളിൽ അകപ്പെട്ടു ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി പയ്യന്നൂർ പോലീസ് പിടിയിലായി.രാമന്തളി എട്ടിക്കുളം പാലക്കാട് സ്വദേശി മുസലിയാരകത്ത് ഹൗസിൽ അബ്ദുൾ നാസർ നെയാണ് പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

2010 ആഗസ്റ്റ് 16ന് രാവിലെ 11.45 മണിയോടെ കോവിഡ് നിയന്ത്രണ ഡ്യൂട്ടിക്കിടയിൽ പാലക്കോട് വാഹനപരിശോധന നടത്തുകയായിരുന്ന പയ്യന്നൂർ കൺട്രോൾ റൂം എസ് ഐ വാസുദേവനെയും സംഘത്തെയും വാഹന പരിശോധന നടത്തുന്നത് തടയുകയും, കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ 2021 ൽ പയ്യന്നൂർ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞവർഷം ഫെബ്രുവരി 25ന് വൈകുന്നേരം 5 മണിക്ക് പാലക്കാട് വെച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സമാപന ജാഥയും പൊതുയോഗവും അലങ്കോലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. സമാനമായ രീതിയിൽ പെരിങ്ങോം പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസിലും പ്രതിയായ ഇയാൾ മുങ്ങി നടക്കുകയായിരുന്നു.

എസ് ഐ മാരായ എം പി നികേഷ്, എ ജി അബ്ദുൽ റൗഫ്, സിവിൽ പോലീസ് ഓഫീസർ ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39453/payyannur-police-arrested-pitikittappully)