---
title: "ഞങ്ങളും കൃഷിയിലേക്ക്:കേളകം ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു "
english_title: "We also go into farming"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39468/we-also-go-into-farming"
published_at: "2022-04-26T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267d7f01022b_Picsart_22-04-26_17-00-10-413.jpg"
keywords: []
---

# ഞങ്ങളും കൃഷിയിലേക്ക്:കേളകം ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു 

> **Lead Summary:** കേളകം:ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ കേളകം ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം അടക്കാത്തോട് നാരങ്ങാതട്ട് റോഡിൽ റഷീദ് കാലായിലിൻ്റെ വീടിൻ്റെ പരിസരത്ത് പേരാവൂർ എം.എൽ .എ അഡ്വ.സണ്ണി ജോസഫ് നിർവഹിച്ചു.

## Article Content

കേളകം:ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ കേളകം ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം അടക്കാത്തോട് നാരങ്ങാതട്ട് റോഡിൽ റഷീദ് കാലായിലിൻ്റെ വീടിൻ്റെ പരിസരത്ത് പേരാവൂർ എം.എൽ .എ അഡ്വ.സണ്ണി ജോസഫ് നിർവഹിച്ചു.

ചടങ്ങിൽ കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സി ടി അനീഷ്  അദ്ധ്യക്ഷത വഹിച്ചു.

കൃഷി അസിസ്റ്റൻറ് ഡയറക്ടർ പി.രാജശ്രീ, ബ്ലോക്ക് മെമ്പർ കഞ്ഞിക്കുഴിയിൽ മേരിക്കുട്ടി, പഞ്ചായത്ത് മെമ്പർമാരായ സജീവൻ പാലുമ്മി, ബിജു പൊരുമത്ര, ഷാൻ്റി സജി, ടോമി പുളിക്കണ്ടം, കൃഷി ഓഫീസർ കെ.ജി.സുനിൽ, തോമസ് പടിയക്കണ്ടത്തിൽ, ജസ്റ്റിൻ ചീരംവേലിൽ എന്നിവർ സംസാരിച്ചു.

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷി വകുപ്പിൻ്റെ മേലധികാരികൾ, കർഷകർ, കാർഷിക വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽഅംഗനവാടികൾക്ക് ഗ്രോബാഗ്,പച്ചക്കറിതൈകൾ എന്നിവ വിതരണം ചെയ്തു. ജൈവവള വിതരണം , പച്ചക്കറിവിത്ത് ,ജൈവ കീടനാശിനികൾ തുടങ്ങിയവയുടെയും വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39468/we-also-go-into-farming)