---
title: "മേലേചൊവ്വ-വിമാനത്താവളം റോഡ്   ദേശീയപാത അതോറിറ്റി ഏറ്റെടുക്കും:   മന്ത്രി പി എ മുഹമ്മദ് റിയാസ് "
english_title: "Mele chovva airport Road Authority to take over: Minister PA Muhammad Riyaz"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39470/mele-chovva-airport-road-authority-to-take-over-minister-pa-muhammad-riyaz"
published_at: "2022-04-26T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267d89355867_DSC_9144.JPG"
keywords: []
---

# മേലേചൊവ്വ-വിമാനത്താവളം റോഡ്   ദേശീയപാത അതോറിറ്റി ഏറ്റെടുക്കും:   മന്ത്രി പി എ മുഹമ്മദ് റിയാസ് 

> **Lead Summary:** കണ്ണൂർ : മേലെചൊവ്വയിൽ നിന്നും മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നു പോകുന്ന പ്രധാന പാത ദേശീയപാത അതോറിറ്റി ഏറ്റെടുക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പശ്ചാത്തല വികസന മേഖലയിലെ വലിയ മുന്നേറ്റങ്ങളിൽ ഏറെ ഗുണം ലഭിക്കാൻ പോകുന്ന മണ്ഡലമാണ് കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരെന്നും മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന കരേറ്റ-കാഞ്ഞിലേരി-കുണ്ടേരിപ്പൊയിൽ-മാലൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം കാഞ്ഞിലേരി ഗവ. എൽ പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

കണ്ണൂർ : മേലെചൊവ്വയിൽ നിന്നും മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നു പോകുന്ന പ്രധാന പാത ദേശീയപാത അതോറിറ്റി ഏറ്റെടുക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പശ്ചാത്തല വികസന മേഖലയിലെ വലിയ മുന്നേറ്റങ്ങളിൽ ഏറെ ഗുണം ലഭിക്കാൻ പോകുന്ന മണ്ഡലമാണ് കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരെന്നും മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന കരേറ്റ-കാഞ്ഞിലേരി-കുണ്ടേരിപ്പൊയിൽ-മാലൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം കാഞ്ഞിലേരി ഗവ. എൽ പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ വികസന രംഗത്ത് കിഫ്ബി ഉണ്ടാക്കിയ മാറ്റം ചെറുതല്ല. നാടിന്റെ ദീർഘകാല ആവശ്യങ്ങളിൽ പലതും കിഫ്ബിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. നമ്മുടെ നാട് നേരിടുന്ന പ്രധാന പ്രശ്‌നമാണ് വാഹനപ്പെരുപ്പം. കേരളത്തിൽ ജനസാന്ദ്രത കൂടുതലായതിനാൽ പുതിയ റോഡുകൾക്ക് ഭൂമിയില്ല. റോഡുകളുടെ ശേഷി വർധിപ്പിക്കാൻ പരിമിതികളുണ്ട്. ഭാവിയെക്കൂടി കരുതിയാണ് സുസ്ഥിര ഗതാഗത മാർഗം കേരളം സ്വീകരിക്കാൻ പോകുന്നത്. അതുകൊണ്ടാണ് കെ-റെയിൽ പോലുള്ള മറ്റ് ബദൽ മാർഗങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നത്. മന്ത്രി പറഞ്ഞു.

കിഫ്ബിയിൽ നിന്നും 25.6 കോടി വിനിയോഗിച്ചാണ് കരേറ്റ-കാഞ്ഞിലേരി-കുണ്ടേരിപ്പൊയിൽ-മാലൂർ റോഡ് അഭിവൃദ്ധിപ്പെടുത്തുക. തലശ്ശേരി വളവുപാറ റോഡിലെ കരേറ്റയിൽ നിന്ന് ആരംഭിച്ച് കാഞ്ഞിലേരി-കുണ്ടേരിപ്പൊയിൽ വഴി മാലൂർ സിറ്റിയിലാണ് ഇത് എത്തിച്ചേരുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണക്ടിവിറ്റി റോഡ് നമ്പർ രണ്ട് , മൂന്ന് എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. നിലവിൽ 9.6 കിലോമീറ്റർ നീളവും ശരാശരി 8.5 മീറ്റർ വീതിയുമുള്ള റോഡ് പൊതുജനങ്ങളിൽ നിന്നും സൗജന്യമായി സ്ഥലം ഏറ്റെടുത്ത് 10 മീറ്റർ വീതി ലഭിക്കുന്ന വിധത്തിൽ ഏഴ് മീറ്റർ മെക്കാഡം ടാറിങ്ങും ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ്, കലുങ്കുകൾ, സംരക്ഷണ ഭിത്തികൾ എന്നിവയും നിർമ്മിക്കും. 

കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയായി. കെആർഎഫ്ബി പി എം യു എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു.  

ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമി പ്രേമൻ, അംഗം ഷിഹാബുദ്ദീൻ പട്ടാരി, മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി, വൈസ് പ്രസിഡണ്ട് സി ജനാർദ്ദനൻ, സ്ഥിരം സമിതി അധ്യക്ഷരായ സി രജനി, രേഷ്മ സജീവൻ, കെ രമേശൻ, അംഗങ്ങളായ സി ബീന, ഒ കെ പത്മജ, കാഞ്ഞിരോളി രാഘവൻ മാസ്റ്റർ, പി ചന്ദ്രമതി, മട്ടന്നൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എ കെ സുരേഷ്, കെആർഎഫ്ബി പി എം യു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ പ്രജിത ്കുമാർ, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39470/mele-chovva-airport-road-authority-to-take-over-minister-pa-muhammad-riyaz)