---
title: "പറശ്ശിനികടവ് മുത്തപ്പൻ മടപ്പുരയിൽ കുഞ്ഞുങ്ങൾക്കായുള്ള ചോറൂണ് പുനരാരംഭിച്ചു"
english_title: "Choroon for children resumes at Parassinikadavu Muthappan Madappura"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3952/choroon-for-children-resumes-at-parassinikadavu-muthappan-madappura"
published_at: "2021-10-07T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ea59f95949_images - 2021-10-07T131444.930.jpeg"
keywords: []
---

# പറശ്ശിനികടവ് മുത്തപ്പൻ മടപ്പുരയിൽ കുഞ്ഞുങ്ങൾക്കായുള്ള ചോറൂണ് പുനരാരംഭിച്ചു

> **Lead Summary:** കണ്ണൂർ: പറശ്ശിനികടവ് മുത്തപ്പൻ മടപ്പുരയിൽ കുഞ്ഞുങ്ങൾക്കായുള്ള ചോറൂണ് പുനരാരംഭിച്ചു.

## Article Content

കണ്ണൂർ: പറശ്ശിനികടവ് മുത്തപ്പൻ മടപ്പുരയിൽ കുഞ്ഞുങ്ങൾക്കായുള്ള ചോറൂണ് പുനരാരംഭിച്ചു.

കോവിഡ് വ്യാപനം കുറഞ്ഞതോടെ താൽക്കാലികമായി പറശ്ശിനിക്കടവ് മടപ്പുരയിൽ നിർത്തിവച്ച കുഞ്ഞുങ്ങൾക്കായുള്ള ചോറൂണ് പുനരാരംഭിച്ചു.ഞായറാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും രാവിലെ 7.30 മുതൽ വൈകുന്നേരം 4 മണി വരെ ചോറൂണ് നടത്താവുന്നതാണ്, എല്ലാ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ചോറൂണ് നടത്തുന്നതെന്ന് പറശ്ശിനി മുത്തപ്പൻ മടപ്പുര ട്രസ്റ്റി അറിയിച്ചു.

എന്നാൽ അന്നദാനമടക്കമുള്ള മറ്റു കാര്യങ്ങൾ പുനരാരംഭിച്ചിട്ടില്ല സർക്കാർ നിർദ്ദേശപ്രകാരം ഈക്കാര്യത്തിലും വെള്ളാട്ട മടക്കമുള്ളവ നടത്തുന്നതിലും തീരുമാനമുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3952/choroon-for-children-resumes-at-parassinikadavu-muthappan-madappura)