---
title: "അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു"
english_title: "Four killed in Ambalapuzha car-lorry collision"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39531/four-killed-in-ambalapuzha-car-lorry-collision"
published_at: "2022-04-27T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268a70780a94_n381003800165102528988762012377ea94919380d7d4226f38e1a7ee881e93254ab897de06a4bb21f04b33.jpg"
keywords: []
---

# അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

> **Lead Summary:** അമ്പലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.

## Article Content

അമ്പലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.

പുലര്‍ച്ചെ അഞ്ചു മണിയോടു കൂടിയാണ് നാടിനെ നടുക്കിയ അപകടം  നടന്നത്. അപകടകാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. വിമാനത്താവളത്തിലേക്കു പോയവരാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ മരിച്ചവരില്‍ 12 വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. പരിക്കേറ്റയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടത്തില്‍ മരിച്ചത് തിരുവനന്തപുരം സ്വദേശികളാണെന്ന് പൊലീസ് പറയുന്നു.ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജു (34) ,ആനാട് സ്വദേശി സുധീഷ് ലാല്‍,സുധീഷ് ലാലിന്റെ 12 വയസുള്ള മകന്‍ അമ്ബാടി എന്നിവരെ തിരിച്ചറിഞ്ഞു .

അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ നിന്ന് കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടമെന്നാണ് പ്രാഥമിക നി​ഗമനം.

എതിര്‍ദിശയില്‍ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ ഉണ്ടായിരുന്ന അഞ്ചു പേരെ പൊലീസ് പുറത്തെടുത്തത്.

തിരുവനന്തപുരത്തു നിന്നും എറണാകുളം എയര്‍പോര്‍ട്ടിലേക്ക് പോയ കാറും എറണാകുളത്തുനിന്നും കരുനാഗപ്പള്ളി യിലേക്ക് പോയ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറില്‍ സഞ്ചരിച്ച ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39531/four-killed-in-ambalapuzha-car-lorry-collision)