---
title: "നി​റ​പ്പൊ​ലി​മകളില്ലാതെ ഈ ​വ​ര്‍​ഷ​ത്തെ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന് തുടക്കമായി"
english_title: "Navaratri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3954/navaratri"
published_at: "2021-10-07T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ea646a5eb1_PicsArt_10-07-01.16.05.jpg"
keywords: []
---

# നി​റ​പ്പൊ​ലി​മകളില്ലാതെ ഈ ​വ​ര്‍​ഷ​ത്തെ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന് തുടക്കമായി

> **Lead Summary:** ഈ ​വ​ര്‍​ഷ​ത്തെ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന് തുടക്കമായി. ഈ ​മാ​സം 15ന് ​വി​ജ​യ​ദ​ശ​മി വ​രെ നീ​ളു​ന്ന ആ​ഘോ​ഷ​ത്തി​ന് ര​ണ്ടാം കോ​വി​ഡ് കാ​ല​മാ​യ ഈ ​വ​ര്‍​ഷ​വും നി​റ​പ്പൊ​ലി​മ ഉ​ണ്ടാ​വി​ല്ല.

## Article Content

ഈ ​വ​ര്‍​ഷ​ത്തെ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന് തുടക്കമായി. ഈ ​മാ​സം 15ന് ​വി​ജ​യ​ദ​ശ​മി വ​രെ നീ​ളു​ന്ന ആ​ഘോ​ഷ​ത്തി​ന് ര​ണ്ടാം കോ​വി​ഡ് കാ​ല​മാ​യ ഈ ​വ​ര്‍​ഷ​വും നി​റ​പ്പൊ​ലി​മ ഉ​ണ്ടാ​വി​ല്ല.

മി​ക്ക ക്ഷേ​ത്ര​ങ്ങ​ളി​ലും പേ​രി​നു​മാ​ത്ര​മാ​യി​രി​ക്കും ആ​ഘോ​ഷം. എ​ന്നാ​ല്‍, ദേ​വീ​ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ന​ട​ക്കാ​റു​ള്ള ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ മു​ട​ക്ക​മി​ല്ലാ​തെ ന​ട​ക്കും.

ഗ്ര​ന്ഥ​പൂ​ജ, വി​ദ്യാ​രം​ഭം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ള്‍​ക്ക് മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​ത്യേ​ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം ഗ്ര​ന്ഥ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും ന​ല്‍​കാ​നും പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്ക​ണം. പു​സ്ത​ക​ങ്ങ​ള്‍ അ​ണു​നാ​ശ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വി​ദ്യാ​രം​ഭം ര​ക്ഷി​താ​ക്ക​ളു​ടെ മ​ടി​യി​ലി​രു​ത്തി വേ​ണം ചെ​യ്യാ​ന്‍. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. വാ​ഹ​ന​പൂ​ജ, പ്ര​സാ​ദ വി​ത​ര​ണം തു​ട​ങ്ങി​യ​വ​ക്കും പ്ര​ത്യേ​ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3954/navaratri)