---
title: "കുട്ടികൾക്കായി മൂന്ന് വാക്സിനുകൾക്ക് അടിയന്തര ഉപയോഗാനുമതി"
english_title: "Three vaccines for children"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39554/three-vaccines-for-children"
published_at: "2022-04-27T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268d1cb91d95_children-vaccine.1.1277592.jpg"
keywords: []
---

# കുട്ടികൾക്കായി മൂന്ന് വാക്സിനുകൾക്ക് അടിയന്തര ഉപയോഗാനുമതി

> **Lead Summary:** രാജ്യത്ത് കുട്ടികൾക്കായി മൂന്ന് വാക്സിനുകൾക്ക് അനുമതി നൽകി ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. കോവാക്സിൻ, കോർബോവാക്സ്, സൈക്കോവ് ഡി എന്നീ വാക്സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

## Article Content

രാജ്യത്ത് കുട്ടികൾക്കായി മൂന്ന് വാക്സിനുകൾക്ക് അനുമതി നൽകി ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. കോവാക്സിൻ, കോർബോവാക്സ്, സൈക്കോവ് ഡി എന്നീ വാക്സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

ആറ് വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാം. അഞ്ച് വയസു മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് കോർബൈ വാക്സ് നൽകാനാണ് അനുമതി.

12 വയസിന് മുകളിലുള്ളവർക്ക് സൈക്കോവ് ഡി നൽകാനും ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39554/three-vaccines-for-children)