---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷാകർത്തൃ സംഗമം സംഘടിപ്പിച്ചു"
english_title: "Parents' meeting was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39567/parents-meeting-was-organized"
published_at: "2022-04-27T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268ddbcb42c7_Picsart_22-04-27_11-37-25-886.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷാകർത്തൃ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** കേളകം: 2022 മെയ് മൂന്നിന് ആരംഭിക്കുന്ന 'കവാത്ത്' സമ്മർ ക്യാമ്പിന് മുന്നോടിയായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2022-23 വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷാകര്‍ത്തൃ സംഗമം സംഘടിപ്പിച്ചു.21 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‍റെ മുന്നോടിയായാണ് രക്ഷിതാക്കളുടെ സംഗമം സംഘടിപ്പിത്.

## Article Content

കേളകം: 2022 മെയ് മൂന്നിന് ആരംഭിക്കുന്ന 'കവാത്ത്' സമ്മർ ക്യാമ്പിന് മുന്നോടിയായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2022-23 വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷാകര്‍ത്തൃ സംഗമം സംഘടിപ്പിച്ചു.21 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‍റെ മുന്നോടിയായാണ് രക്ഷിതാക്കളുടെ സംഗമം സംഘടിപ്പിത്.

യോഗ, ആരോഗ്യ പരിപാലനം, ഭാഷാ നൈപുണ്യ വികസനം, വ്യക്തിത്വ വികസനം, പഠന രീതികളുടെ പരിചയപ്പെടൽ തുടങ്ങി വിവിധ മേഖലകളിൽ ഊന്നൽ നൽകുകയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.പിടിഎ പ്രസിഡണ്ട് സന്തോഷ് സി സി സംഗമം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷനായിരുന്നു.

ശ്രീ രഞ്ജിത്ത് മാർക്കോസ് രക്ഷിതാക്കൾക്ക് പേരന്റിംഗിനെക്കുറിച്ച് ക്ലാസ് എടുത്തു. ഫാ. എൽദോ ജോൺ സ്വാഗതവും ശ്രീമതി ഷീന ജോസ് ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39567/parents-meeting-was-organized)