---
title: "ചക്ക സംസ്കരണ വിപണന പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "Organized Chakka Processing Marketing Training Program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39600/organized-chakka-processing-marketing-training-program"
published_at: "2022-04-27T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268fb861cb3a_Picsart_22-04-27_13-44-06-129.jpg"
keywords: []
---

# ചക്ക സംസ്കരണ വിപണന പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** പെരുമ്പടവ്: കിസാൻ സർവീസ് സൊസൈറ്റി, ക്രെഡിറ്റ് യൂണിയൻ, മാതൃവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ചക്ക സംസ്കരണ വിപണന പരിശീലന പരിപാടി സംഘടിപ്പിച്ചു. പത്മിനി ശിവദാസ് ക്ലാസ് നയിച്ചു.

## Article Content

പെരുമ്പടവ്: കിസാൻ സർവീസ് സൊസൈറ്റി, ക്രെഡിറ്റ് യൂണിയൻ, മാതൃവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ചക്ക സംസ്കരണ വിപണന പരിശീലന പരിപാടി സംഘടിപ്പിച്ചു. പത്മിനി ശിവദാസ് ക്ലാസ് നയിച്ചു.

കട്ലറ്റ്, ചക്ക റോൾ, ബിരിയാണി, പായസം, പക്കാവട,ചക്കപ്പൊടി തുടങ്ങി നൂറോളം വിഭവങ്ങളുടെ പരിശീലനമാണ് നൽകിയത്. ഇവയുടെ വിപണന സാധ്യതയെക്കുറിച്ചും പരിശീലന പരിപാടിയിൽ വിശദീകരിച്ചു.

പെരുമ്പടവ് സെന്റ് ജോസഫ് ഇടവക വികാരി റവ ഡോ. മാണി മേൽവെട്ടം  പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. ജെർസൺ മണർകാട്ട്, സി കെ ദേവസ്യ, ഡൊമിനിക് പാമ്പൂരിക്കൽ, ജോബി പുളിഞ്ചുവട്ടിൽ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39600/organized-chakka-processing-marketing-training-program)