---
title: "ജനശക്തി അഴീക്കോടിൻ്റെ നേതൃത്വത്തിൽ ഉത്തര കേരളത്തിലെ ഏറ്റവും വലിയ ചിത്രരചനാ മൽസരം സംഘടിപ്പിക്കും  "
english_title: "A drawing competition will be organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39603/a-drawing-competition-will-be-organized"
published_at: "2022-04-27T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626906c85d6cf_Picsart_22-04-27_14-32-34-687.jpg"
keywords: []
---

# ജനശക്തി അഴീക്കോടിൻ്റെ നേതൃത്വത്തിൽ ഉത്തര കേരളത്തിലെ ഏറ്റവും വലിയ ചിത്രരചനാ മൽസരം സംഘടിപ്പിക്കും  

> **Lead Summary:** ജനശക്തി അഴീക്കോടിൻ്റെ നേതൃത്വത്തിൽ വർണോത്സവം എന്ന പേരിൽ ഉത്തര കേരളത്തിലെ ഏറ്റവും വലിയ ചിത്രരചനാ മൽസരം സംഘടിപ്പിക്കുമെന്ന് സംഘാടകർ ഇന്ന് കണ്ണൂറിൽ അറിയിച്ചു.

## Article Content

ജനശക്തി അഴീക്കോടിൻ്റെ നേതൃത്വത്തിൽ വർണോത്സവം എന്ന പേരിൽ ഉത്തര കേരളത്തിലെ ഏറ്റവും വലിയ ചിത്രരചനാ മൽസരം സംഘടിപ്പിക്കുമെന്ന് സംഘാടകർ ഇന്ന് കണ്ണൂറിൽ അറിയിച്ചു.

മെയ് ഒന്നിന് അഴീക്കോട് ഹയർ സെക്കൻ്ററി സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചിത്ര രചനാ  മൽസരം പ്രശസ്ത ചിത്രകാരൻ ഗണേശൻ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു.

കെ രാജീവൻ സ്മാരക സ്വർണമെഡലിനു വി ചിഞ്ചുഷ മെമ്മോറിയൽ പ്രൈസ് മണിക്കും വേണ്ടി നടത്തുന്ന ചിത്രരചനാ മൽസരത്തിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി ഇന്നു വൈകിട്ട് 5 മണിക്ക് പയ്യാമ്പലത്ത് ചിത്രകാരന്മാരുടെ സംഗമവവും ചിത്രരചനയും നടക്കും.

ചിത്ര രചനാ മൽസത്തിൽ പങ്കെടുക്കുന്നതിന് 150 ഓളം പേർ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൽസര ദിവസം സ്പോട്ട് രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്.

വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് വൈസ് ചെയർമാൻ ശ്രീകാന്ത്, പി ഷാജി, അഫ്താബ്, പ്രജേഷ് എം പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39603/a-drawing-competition-will-be-organized)