---
title: "ഈസി ഇംഗ്ലീഷ് പരിശീലനം: വാഴക്കുണ്ടം ഗവ.എൽ.പി.സ്കൂളിൽ "
english_title: "Easy English Training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39624/easy-english-training"
published_at: "2022-04-27T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626918b623e4d_Picsart_22-04-27_15-49-08-846.jpg"
keywords: []
---

# ഈസി ഇംഗ്ലീഷ് പരിശീലനം: വാഴക്കുണ്ടം ഗവ.എൽ.പി.സ്കൂളിൽ 

> **Lead Summary:**  ചെറുപുഴ: വാഴക്കുണ്ടം ഗവ.എൽ.പി.സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി സംഘടിപ്പിക്കുന്ന ഈസി ഇംഗ്ലീഷ്‌ ദശദിന പരിശീലന പരിപാടി വാർഡ് മെമ്പർ മാത്യു കാരിത്താങ്കൽ ഉദ്ഘാടനം ചെയ്തു.

## Article Content

 ചെറുപുഴ: വാഴക്കുണ്ടം ഗവ.എൽ.പി.സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി സംഘടിപ്പിക്കുന്ന ഈസി ഇംഗ്ലീഷ്‌ ദശദിന പരിശീലന പരിപാടി വാർഡ് മെമ്പർ മാത്യു കാരിത്താങ്കൽ ഉദ്ഘാടനം ചെയ്തു.

ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിൽ പഠനവിടവ് നികത്തുന്നതിന് എസ്.എം.സിയുടെ നേതൃത്വത്തിൽ അവധിക്കാലത്ത് നടത്തുന്ന പരിശീലന പരിപാടി അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.

പ്രൈമറി ഘട്ടത്തിൽ വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന വിഷയമാണ് ഇംഗ്ലീഷ് .ലളിതമായ കളികളിലൂടെയും സ്കിറ്റുകളിലൂടെയും അഭിനയിച്ചും ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കാനുള്ള പരിശീലന പരിപാടിക്ക് കെ.സോമരാജൻ തൃക്കരിപ്പൂരാണ് നേതൃത്വം നൽകുന്നത്.

എസ്.എം.സി.ചെയർമാൻ കെ.വി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡണ്ട് രേഷ്മ ബിജു, വി.പി.ലിജി, പി. രേഷ്മ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39624/easy-english-training)