---
title: "ശുചിത്വമാണ് മഹത്വം പദ്ധതിയുടെ ഭാഗമായി പഴശ്ശി ഡാം മാലിന്യമുക്തമാക്കി"
english_title: "Pazhassi dam cleared of waste"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39626/pazhassi-dam-cleared-of-waste"
published_at: "2022-04-27T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62691befb7db8_Pazhassi-Dam.jpg"
keywords: []
---

# ശുചിത്വമാണ് മഹത്വം പദ്ധതിയുടെ ഭാഗമായി പഴശ്ശി ഡാം മാലിന്യമുക്തമാക്കി

> **Lead Summary:** പടിയൂര്‍: ജീവനം ജീവകാരുണ്യം സാമൂഹ്യ സേവന ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശുചിത്വമാണ് മഹത്വം പദ്ധതിയുടെ ഭാഗമായി പഴശ്ശി ഡാം മാലിന്യമുക്തമാക്കി. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

പടിയൂര്‍: ജീവനം ജീവകാരുണ്യം സാമൂഹ്യ സേവന ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശുചിത്വമാണ് മഹത്വം പദ്ധതിയുടെ ഭാഗമായി പഴശ്ശി ഡാം മാലിന്യമുക്തമാക്കി. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

പടിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ശോഭ അധ്യക്ഷത വഹിച്ചു. ജീവനം ജീവകാരുണ്യം കോ- ഓര്‍ഡിനേറ്റര്‍ എ. സുധാകരന്‍ പദ്ധതി വിശദീകരിച്ചു. വി.വി. ശ്രീധരന്‍, സി. നൗഷാദ്, മനോജ് പടിക്കച്ചാല്‍, കെ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39626/pazhassi-dam-cleared-of-waste)