---
title: "വന്ധ്യതാ ചികിത്സയിൽ ആശ്വാസമായി ജനനി"
english_title: "Janani relieved in infertility treatment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39684/janani-relieved-in-infertility-treatment"
published_at: "2022-04-28T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6269f06a55510_images (4).jpeg"
keywords: []
---

# വന്ധ്യതാ ചികിത്സയിൽ ആശ്വാസമായി ജനനി

> **Lead Summary:** കണ്ണൂർ : വർഷങ്ങളുടെ കാത്തിരിപ്പും വന്ധ്യത ചികിത്സയുടെ സാമ്പത്തിക ചെലവും താങ്ങാനാവാത്ത സാധാരണക്കാർക്ക് സാന്ത്വനമാവുകയാണ് ജില്ലാ ഹോമിയോ ആശുപത്രിയിലെ ജനനി പദ്ധതി. വന്ധ്യതയും സ്ത്രീകൾക്ക് മാത്രമായുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഏറിവരുന്ന കാലത്ത് ഹോമിയോപ്പതി ചികിത്സയുടെ സാധ്യതകൾ സമൂഹത്തിലെത്തിക്കുകയാണ് ലക്ഷ്യം. ജനനി പദ്ധതി വഴിയുള്ള വന്ധ്യതാ ചികിത്സയിലൂടെ ഇതുവരെ 607 കുഞ്ഞുങ്ങൾ ജനിച്ചതായാണ് ആശുപത്രിയിലെ കണക്കുകൾ. വന്ധ്യതക്ക് പുറമെ കൗമാര പ്രായക്കാരുടെ ആർത്തവ വേദന, ഫൈബ്രോയിഡ് പോലുള്ള രോഗങ്ങൾക്കുള്ള ചികിത്സ ഒ പി യിൽ ലഭിക്കും. 

## Article Content

കണ്ണൂർ : വർഷങ്ങളുടെ കാത്തിരിപ്പും വന്ധ്യത ചികിത്സയുടെ സാമ്പത്തിക ചെലവും താങ്ങാനാവാത്ത സാധാരണക്കാർക്ക് സാന്ത്വനമാവുകയാണ് ജില്ലാ ഹോമിയോ ആശുപത്രിയിലെ ജനനി പദ്ധതി. വന്ധ്യതയും സ്ത്രീകൾക്ക് മാത്രമായുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഏറിവരുന്ന കാലത്ത് ഹോമിയോപ്പതി ചികിത്സയുടെ സാധ്യതകൾ സമൂഹത്തിലെത്തിക്കുകയാണ് ലക്ഷ്യം. ജനനി പദ്ധതി വഴിയുള്ള വന്ധ്യതാ ചികിത്സയിലൂടെ ഇതുവരെ 607 കുഞ്ഞുങ്ങൾ ജനിച്ചതായാണ് ആശുപത്രിയിലെ കണക്കുകൾ. വന്ധ്യതക്ക് പുറമെ കൗമാര പ്രായക്കാരുടെ ആർത്തവ വേദന, ഫൈബ്രോയിഡ് പോലുള്ള രോഗങ്ങൾക്കുള്ള ചികിത്സ ഒ പി യിൽ ലഭിക്കും. 

ആവശ്യമായ സന്ദർഭങ്ങളിൽ ഐ പി യിൽ അഡ്മിറ്റ് ചെയ്തും ചികിത്സ നൽകുന്നുണ്ട്. 2012 -13 ൽ 'അമ്മയും കുഞ്ഞും' എന്ന പേരിൽ ആരംഭിച്ച പദ്ധതിയാണ് ജനനി എന്ന് പുനർനാമകരണം ചെയ്തത്. 2017ൽ മികവിന്റെ കേന്ദ്രമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരിന്റെ 2019ലെ സാമ്പത്തിക സർവേയിൽ പരാമർശിക്കപ്പെട്ട ഏക ആയുഷ് പദ്ധതിയും ജനനിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39684/janani-relieved-in-infertility-treatment)