---
title: "ലോക മലമ്പനി ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം"
english_title: "Poster Writing Competition on the occasion of World Malaria Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39685/poster-writing-competition-on-the-occasion-of-world-malaria-day"
published_at: "2022-04-28T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6269f1a49f299_images (7).jpeg"
keywords: []
---

# ലോക മലമ്പനി ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം

> **Lead Summary:** കണ്ണൂർ : ലോക മലമ്പനി ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. മലമ്പനി നിവാരണത്തെ അടിസ്ഥാനമാക്കിയാണ് പോസ്റ്റർ തയ്യാറാക്കേണ്ടത്. എ4 വലിപ്പത്തിൽ വാട്ടർ കളർ, അക്രലിക്, പോസ്റ്റർ കളർ ഇവയിലേതെങ്കിലും മാധ്യമത്തിൽ പോസ്റ്റർ തയ്യാറാക്കി സ്‌കാൻ ചെയ്ത് പി ഡി എഫ് ഫോർമാറ്റിൽ dhsmalariaday@gmail.com എന്ന വിലാസത്തിൽ മെയ് 7ന് വൈകീട്ട് 5 മണിക്ക് മുമ്പായി അയക്കണം.

## Article Content

കണ്ണൂർ : ലോക മലമ്പനി ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. മലമ്പനി നിവാരണത്തെ അടിസ്ഥാനമാക്കിയാണ് പോസ്റ്റർ തയ്യാറാക്കേണ്ടത്. എ4 വലിപ്പത്തിൽ വാട്ടർ കളർ, അക്രലിക്, പോസ്റ്റർ കളർ ഇവയിലേതെങ്കിലും മാധ്യമത്തിൽ പോസ്റ്റർ തയ്യാറാക്കി സ്‌കാൻ ചെയ്ത് പി ഡി എഫ് ഫോർമാറ്റിൽ dhsmalariaday@gmail.com എന്ന വിലാസത്തിൽ മെയ് 7ന് വൈകീട്ട് 5 മണിക്ക് മുമ്പായി അയക്കണം.

പോസ്റ്റർ തയ്യാറാക്കിയ ആളിന്റെ പേര്, വയസ്സ്, പൂർണ്ണമായ മേൽവിലാസം, ഫോൺ നമ്പർ എന്നിവ ഇതോടൊപ്പം നൽകണം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപയും സർട്ടിഫിക്കറ്റും നൽകും. ഫോൺ: 9447472562, 9447031057.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39685/poster-writing-competition-on-the-occasion-of-world-malaria-day)