---
title: "ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി പുന:സംഘടിപ്പിച്ചു - ശോഭാ സുരേന്ദ്രനെ ഒഴിവാക്കി"
english_title: "sobha surendran bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3969/sobha-surendran-bjp"
published_at: "2021-10-07T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615eb7b6331f8_Sobha_Surendran_main.jpeg"
keywords: []
---

# ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി പുന:സംഘടിപ്പിച്ചു - ശോഭാ സുരേന്ദ്രനെ ഒഴിവാക്കി

> **Lead Summary:** ശോഭാ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി പുന:സംഘടിപ്പിച്ചു. 80 അം​ഗ ദേശീയ നി‍ര്‍വാഹക സമിതിയില്‍ കേരളത്തില്‍ നിന്നും കേരളത്തില്‍ നിന്ന് വി.മുരളീധരനും കുമ്മനം രാജശേഖരനും ഇടം പിടിച്ചു.

## Article Content

ശോഭാ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി പുന:സംഘടിപ്പിച്ചു. 80 അം​ഗ ദേശീയ നി‍ര്‍വാഹക സമിതിയില്‍ കേരളത്തില്‍ നിന്നും കേരളത്തില്‍ നിന്ന് വി.മുരളീധരനും കുമ്മനം രാജശേഖരനും ഇടം പിടിച്ചു.

ഇ.ശ്രീധരനേയും പി.കെ.കൃഷ്ണദാസിനേയും പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി. ബി.ജെ.പി കേരള അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ നിര്‍വാഹകസമിതിയില്‍ ഇടം പിടിച്ചിട്ടുണ്ട്. ​ദേശീയ ഉപാധ്യക്ഷനെന്ന നിലയില്‍ എ.പി.അബ്ദുള്ളക്കുട്ടിയും ദേശീയ വക്താവായി ടോം വടക്കനും സമിതിയിലുണ്ട്.

അതേസമയം, ഒ. രാജഗോപാലിനേയും അല്‍ഫോണ്‍സ് കണ്ണന്താനത്തേയും ശോഭാ സുരേന്ദ്രനേയും പുതിയ സമിതിയില്‍ നിന്ന് ഒഴിവാക്കി. നിര്‍വാഹക സമിതി യോഗം ചേര്‍ന്നിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു എന്ന് വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സമിതി പുനസംഘടിപ്പിച്ചത്.

50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും അടങ്ങിയതാണ് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി. മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ പ്രതിപക്ഷ നേതാക്കള്‍, നിയമസഭാ കക്ഷിനേതാക്കള്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാര്‍, ദേശീയവക്താക്കള്‍, വിവിധ മോര്‍ച്ച അധ്യക്ഷന്‍മാര്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രഭാരിമാര്‍, സഹ പ്രഭാരിമാര്‍, വിവിധ സംസ്ഥാന ഘടകങ്ങളുടെ അധ്യക്ഷന്‍മാര്‍, ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെല്ലാം ദേശീയ നിര്‍വാഹക സമിതിയുടെ ഭാഗമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3969/sobha-surendran-bjp)