---
title: "സംരംഭക വർഷം പദ്ധതി: ഇന്റേൺസിന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു"
english_title: "Entrepreneurship Year Plan: Certificates issued to interns"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39691/entrepreneurship-year-plan-certificates-issued-to-interns"
published_at: "2022-04-28T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6269ff2ced7c1_PRKR75C 27.04.22.jpg"
keywords: []
---

# സംരംഭക വർഷം പദ്ധതി: ഇന്റേൺസിന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

> **Lead Summary:** കണ്ണൂർ : സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകിയ ഇന്റേൺസിനുള്ള സർട്ടിഫിക്കറ്റ് വിതരണവും ഐഡി കാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ച 94 ഇന്റേൺസിനുള്ള പരിശീലനമാണ് നടന്നത്. അഞ്ച് ദിവസത്തെ പരിശീലന പരിപാടിയിൽ വ്യവസായ വകുപ്പിലെ വിദഗ്ധർ, മാസ്റ്റർ ട്രെയിനർമാർ എന്നിവർ ക്ലാസെടുത്തു.

## Article Content

കണ്ണൂർ : സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകിയ ഇന്റേൺസിനുള്ള സർട്ടിഫിക്കറ്റ് വിതരണവും ഐഡി കാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ച 94 ഇന്റേൺസിനുള്ള പരിശീലനമാണ് നടന്നത്. അഞ്ച് ദിവസത്തെ പരിശീലന പരിപാടിയിൽ വ്യവസായ വകുപ്പിലെ വിദഗ്ധർ, മാസ്റ്റർ ട്രെയിനർമാർ എന്നിവർ ക്ലാസെടുത്തു.

വിവിധ വകുപ്പുകളുടേയും ഏജൻസികളുടെയും ഏകോപനത്തോടെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇന്റേൺസിനെ നിയമിക്കുന്നത്. ഇന്റേൺസിന്റെ നേതൃത്വത്തിൽ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് പൊതുബോധവത്കരണം നൽകുക, ലൈസൻസ് / ലോൺ / സബ്‌സിഡി മേളകൾ സംഘടിപ്പിക്കുക, ശിൽപശാലകൾ സംഘടിപ്പിക്കുക, അതാത് സ്ഥലങ്ങളിലെ സാധ്യതകൾക്കനുസരിച്ചുള്ള സംരംഭകരെ കണ്ടെത്തി സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ആസൂതണങ്ങൾ ചെയ്യുക എന്നിവയാണ് ഇവരുടെ കടമ. പഞ്ചായത്തിൽ ഒന്നും മുനിസിപ്പാലിറ്റിയിൽ രണ്ടും കോർപ്പറേഷനിൽ മൂന്നും വീതം ഇന്റേണീസിനെയാണ് നിയമിച്ചത്. 

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി ഒ ഗംഗാധരൻ, ലീഡ് ബാങ്ക് മാനേജർ ഫ്രോണി ജോൺ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ എസ് കെ ഷമ്മി, അനൂപ് കുമാർ, വിപി രവീന്ദ്ര കുമാർ, ഉപജില്ലാ വ്യവസായ ഒഫീസർ പി കെ മനോജ് എന്നിവർ പങ്കെടുത്തു. വ്യവസായ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39691/entrepreneurship-year-plan-certificates-issued-to-interns)