---
title: "ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും  കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി"
english_title: "Alapuzha collector Dr. Renu raj and sriram venkitaraman got married"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39734/alapuzha-collector-dr-renu-raj-and-sriram-venkitaraman-got-married"
published_at: "2022-04-28T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a2f5f198fd_New_Project_(1).jpg"
keywords: []
---

# ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും  കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി

> **Lead Summary:** കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

## Article Content

കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും സിവില്‍ സര്‍വീലെത്തുന്നത്. ദേവികുളം സബ് കലക്ടറായിരുന്നപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധനേടിയവരാണ് ഇരുവരും. 2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. പിന്നീട് ദേവികുളം സബ് കലക്ടറായി പ്രവര്‍ത്തിച്ചു. ചങ്ങനാശേരി സ്വദേശിയായ രേണു രാജ് 2014ലാണ് രണ്ടാം റാങ്കോടെ ഐഎഎസ് പാസായത്. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ച രേണു ഇപ്പോള്‍ ആലപ്പുഴ ജില്ലാ കലക്ടറാണ്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തേ വേര്‍പിരിഞ്ഞിരുന്നു. ശ്രീറാമിന്റെ ആദ്യവിവാഹമാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39734/alapuzha-collector-dr-renu-raj-and-sriram-venkitaraman-got-married)