---
title: "കൂത്തുപറമ്പ് ടൗണിൽ കണ്ടെത്തിയ അഞ്ജാത ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു"
english_title: "bike was taken into police custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39749/bike-was-taken-into-police-custody"
published_at: "2022-04-28T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a3eca85d76_Picsart_22-04-28_12-43-51-000.jpg"
keywords: []
---

# കൂത്തുപറമ്പ് ടൗണിൽ കണ്ടെത്തിയ അഞ്ജാത ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിൽ കണ്ടെത്തിയ അഞ്ജാത ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് മലമ്പുഴ സ്വദേശിയുടെ ബൈക്കാണ് നാല് ദിവസമായി കൂത്തുപറമ്പ് നഗരസഭാ ഓഫീസ് പരിസരത്ത് മെയിൻ റോഡിൽ നിർത്തിയിട്ടിരിക്കുന്നത്.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിൽ കണ്ടെത്തിയ അഞ്ജാത ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് മലമ്പുഴ സ്വദേശിയുടെ ബൈക്കാണ് നാല് ദിവസമായി കൂത്തുപറമ്പ് നഗരസഭാ ഓഫീസ് പരിസരത്ത് മെയിൻ റോഡിൽ നിർത്തിയിട്ടിരിക്കുന്നത്.

കൂത്തുപറമ്പ്- തലശ്ശേരി റോഡിൽ നഗരസഭാ ഓഫീസ് പരിസരത്തെ ഹയാട്ടൽ മൊബൈൽ ഷോപ്പിന് മുൻപിലാണ് ബൈക്ക് നിർത്തിയിട്ടിരിക്കുന്നത്.

നാല് ദിവസത്തോളമായി ബൈക്ക് കടക്ക് മുൻപിൽ നിർത്തിയിട്ടിരിക്കയാണെന്നാണ് കടയുടമ സമീർ തണലോട്ട് പറയുന്നത്. വ്യാപാരികൾ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് സി ഐ ബിനുമോഹൻ്റെ നേതൃത്വത്തിൽ പോലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു.

പാലക്കാട് മലമ്പുഴ ചെമ്പന സ്വദേശിയുടെ ബൈക്കാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബൈക്കിനെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്ന് പ്രഭോഷൻ എസ്.ഐ. സയ്ഫുള്ള പറഞ്ഞു.

പാലക്കാട് രജിസ്ട്രേഷൻ ബൈക്കായതിനാൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ബൈക്ക് ഉടമയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39749/bike-was-taken-into-police-custody)