---
title: "വ്യാപാരി സുരക്ഷ പദ്ധതിയായ  വ്യാപാരി മിത്രയുടെ ഉദ്ഘാടനം കണ്ണൂർ ചേംബർ ഹാളിൽ"
english_title: "Inauguration of Merchant Mitra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39765/inauguration-of-merchant-mitra"
published_at: "2022-04-28T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a4dfb95bcd_Picsart_22-04-28_13-48-34-496.jpg"
keywords: []
---

# വ്യാപാരി സുരക്ഷ പദ്ധതിയായ  വ്യാപാരി മിത്രയുടെ ഉദ്ഘാടനം കണ്ണൂർ ചേംബർ ഹാളിൽ

> **Lead Summary:** കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വ്യാപാരി സുരക്ഷ പദ്ധതി വ്യാപാരി മിത്രയുടെ ഉദ്ഘാടനം മെയ്‌ ഒന്നിന് രാവിലെ 10.30 ന് കണ്ണൂർ ചേംബർ ഹാളിൽ മുൻ വ്യവസായ മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ അറിയിച്ചു.

## Article Content

കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വ്യാപാരി സുരക്ഷ പദ്ധതി വ്യാപാരി മിത്രയുടെ ഉദ്ഘാടനം മെയ്‌ ഒന്നിന് രാവിലെ 10.30 ന് കണ്ണൂർ ചേംബർ ഹാളിൽ മുൻ വ്യവസായ മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ അറിയിച്ചു.

സംസ്ഥാന പ്രസിഡൻ്റ് വി.കെ.സി മമ്മദ് കോയ പങ്കെടുക്കും. പദ്ധതി ആഗസ്ത് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. മെയ്- ജൂൺ-ജൂലയ് മാസങ്ങളിൽ വ്യാപാരികളെ പദ്ധതിയിൽ ചേർക്കും.  അംഗത്വമെടുക്കുന്ന വ്യാപാരി മരണപ്പെട്ടാൽ മരണാനന്തര സഹായമായി ആദ്യഘട്ടത്തിൽ മൂന്നു ലക്ഷം നൽകും.

കൂടുതൽ അംഗങ്ങൾ ചേരുന്നതോടെ തുക 10 ലക്ഷമായി വർധിപ്പിക്കാനാവും. 1000 രൂപയാണ് അംഗത്വ ഫീസ് നൽകേണ്ടത്. ഒരംഗം മരണപ്പെട്ടാൽ മറ്റെല്ലാ അംഗങ്ങളും 100 രൂപ വച്ച് നൽകിയാണ് തുക സമാഹരിക്കുന്നത്.

അംഗത്വമെടുക്കുന്നവർക്ക് 'ചികിൽസ സഹായം, തീപ്പിടിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സഹായം, പ്രകൃതിദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച സ്ഥാപനങ്ങൾക്ക് സഹായം നൽകും.

വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് വി ഗോപിനാഥ്, സെക്രട്ടറി പി.എം സുഗുണൻ, കെ പങ്കജവല്ലി, എം എ ഹമീദ് ഹാജി, കെ വി ഉണ്ണികൃഷ്ണൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39765/inauguration-of-merchant-mitra)