---
title: "പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി ചാണപ്പാറ ദേവീ ക്ഷേത്രത്തിൽ പൂമൂടല്‍ ചടങ്ങ് നടന്നു"
english_title: "A flower-laying ceremony was held at the temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39772/a-flower-laying-ceremony-was-held-at-the-temple"
published_at: "2022-04-28T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a53ce24882_Picsart_22-04-28_14-13-28-771.jpg"
keywords: []
---

# പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി ചാണപ്പാറ ദേവീ ക്ഷേത്രത്തിൽ പൂമൂടല്‍ ചടങ്ങ് നടന്നു

> **Lead Summary:** ചാണപ്പാറ: ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി പൂമൂടല്‍ ചടങ്ങ് നടന്നു.

## Article Content

ചാണപ്പാറ: ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി പൂമൂടല്‍ ചടങ്ങ് നടന്നു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പടിഞ്ഞീറ്റ ഇല്ലം രാമചന്ദ്രന്‍ നമ്പൂതിരിപ്പാടിന്റെയും, ക്ഷേത്രം മേല്‍ശാന്തി വിഷ്ണു നമ്പൂതിരിയുടെയും മുഖ്യ കാര്‍മികത്വത്തിലാണ് പൂമൂടല്‍ ചടങ്ങ് നടന്നത്.

ഗണപതിഹോമം, നവകാഭിഷേകം, വിശേഷാല്‍ പൂജകള്‍, ശക്തി പൂജ എന്നിവയും നടന്നു. നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39772/a-flower-laying-ceremony-was-held-at-the-temple)