---
title: "ചായകട കുത്തിതുറന്ന് മോഷണം: മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു      "
english_title: "Tea shop burglary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39784/tea-shop-burglary"
published_at: "2022-04-28T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a638e0b6ce_Picsart_22-04-28_15-20-05-317.jpg"
keywords: []
---

# ചായകട കുത്തിതുറന്ന് മോഷണം: മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു      

> **Lead Summary:** ശ്രീകണ്ഠാപുരം: ചായകട കുത്തിതുറന്ന് കവർച്ചക്കിടെ മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.നിരവധി മോഷണ കേസിലെ പ്രതികളായ കുടിയാന്മല അരീക്കാമലയിലെ വാളയാങ്കര വിപിൻ കുര്യൻ , കുടിയാന്മലയിലെ നമ്പിയാങ്കണ്ടി ഹൗസിൽജിബിൻ നാരായണൻ എന്നിവരെയാണ് രാത്രി കാലപട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഇൻസ്പെക്ടർ ഇ.പി.സുരേശനും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

ശ്രീകണ്ഠാപുരം: ചായകട കുത്തിതുറന്ന് കവർച്ചക്കിടെ മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.നിരവധി മോഷണ കേസിലെ പ്രതികളായ കുടിയാന്മല അരീക്കാമലയിലെ വാളയാങ്കര വിപിൻ കുര്യൻ , കുടിയാന്മലയിലെ നമ്പിയാങ്കണ്ടി ഹൗസിൽജിബിൻ നാരായണൻ എന്നിവരെയാണ് രാത്രി കാലപട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഇൻസ്പെക്ടർ ഇ.പി.സുരേശനും സംഘവും അറസ്റ്റു ചെയ്തത്.

ഇന്നലെ രാത്രി 11.15 ഓടെ ഇരിക്കൂർ റോഡിൽ ചിസ്തി നഗറിൽപ്രവർത്തിക്കുന്ന ഇരിക്കൂരിലെ ജാബിർ തങ്ങളുടെ ഉടമസ്ഥതയിലുള്ള തട്ടുകടയുടെ ഗ്രില്ലിൻ്റെ പൂട്ട് കമ്പി പാര ഉപയോഗിച്ച് തകർക്കുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്.

ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് പോലീസിൽ വിവരം നൽകിയത്.നേരത്തെ മോഷണ കേസുകളിൽ പ്രതികളായ ഇരുവരും ജയിലിൽ കഴിഞ്ഞിട്ടുണ്ട്.

മോഷണം നടത്താൻ കൊണ്ടുവന്ന കമ്പി പാരസ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39784/tea-shop-burglary)