---
title: "എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം"
english_title: "To renew the employment registration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39790/to-renew-the-employment-registration"
published_at: "2022-04-28T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a6aac72879_Employment-Exchange-Registration.jpg"
keywords: []
---

# എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

> **Lead Summary:** എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ 1999 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെ കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പോയവര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെട്ടാതെ പുതുക്കാന്‍ അവസരം.

## Article Content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ 1999 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെ കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പോയവര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെട്ടാതെ പുതുക്കാന്‍ അവസരം.

ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും നിശ്ചിത സമയ പരിധിക്ക് ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്തത് മൂലം സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും സീനിയോറിറ്റി പുനഃസ്ഥാപിച്ചു നല്‍കുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഏപ്രില്‍ 30 നകം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ നല്‍കണം. http://www.eemployment.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടും രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39790/to-renew-the-employment-registration)