---
title: "കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു"
english_title: "Two students drowned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39794/two-students-drowned"
published_at: "2022-04-28T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a7245a86d5_Two-Children-Drown-In-Pond-In-Chhattisgarh-Village-.jpeg"
keywords: []
---

# കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

> **Lead Summary:** കോട്ടയം: പേരൂര്‍ പള്ളിക്കുന്നില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.

## Article Content

കോട്ടയം: പേരൂര്‍ പള്ളിക്കുന്നില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.

പേരൂര്‍ ചെറുവാണ്ടൂര്‍ സ്വദേശി അമല്‍(14), നവീന്‍ (13) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയക്ക് ഒരു മണിയോടെ പള്ളിക്കുന്ന് കടവിലായിരുന്നു അപകടം.

നാല് കുട്ടികളാണ് ഉച്ചയോടെ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയത്. ഇവരില്‍ രണ്ടുപേരാണ് മുങ്ങിമരിച്ചത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39794/two-students-drowned)