---
title: "സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 15 മിനിട്ട് വൈദ്യുതി നിയന്ത്രണം "
english_title: "Power control for 15 minutes in the evening"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39810/power-control-for-15-minutes-in-the-evening"
published_at: "2022-04-28T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a7ffeb37ae_kseb.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 15 മിനിട്ട് വൈദ്യുതി നിയന്ത്രണം 

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 15 മിനിട്ട് വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6.30നും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 15 മിനിട്ട് വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6.30നും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക.

അതേസമയം, നഗര പ്രദേശങ്ങൾ, ആശുപത്രികൾ അടക്കമുള്ള അവശ്യ സേവന ഫീഡറുകളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല.

അതോടൊപ്പം, വൈദ്യുതി നിയന്ത്രണ സമയത്ത് എല്ലാ ഉപഭോക്താക്കളും വീടുകളിൽ കുറഞ്ഞത് മൂന്ന് പോയിന്‍റുകളെങ്കിലും കുറച്ച് വൈദ്യുതി ഉപയോഗിച്ച് സഹകരിക്കണമെന്നും കെ.എസ്.ഇ.ബി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

രാജ്യത്തെ താപനിലയങ്ങളിൽ കൽക്കരി ക്ഷാമം കാരണം വൈദ്യുതി ഉൽപാദനത്തിൽ കുറവ് വന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 6.30നും 11.30നും ഇടയിൽ 4,580 മെഗാവാട്ട്സ് വൈദ്യുതി ഉപഭോഗമായി കണക്കാക്കുന്നത്.

എന്നാൽ, സംസ്ഥാനത്തിന് വൈദ്യുതി ലഭിക്കുന്ന ഝാർഖണ്ഡിലെ മെസറോൺ പവർ സ്റ്റേഷനിൽ 135 മെഗാവാട്ട്സ് ഉൽപാദന കുറവ് ഉണ്ടാവുമെന്ന് അധികൃതർ കെ.എസ്.ഇ.ബിയെ അറിയിച്ചിട്ടുണ്ട്.

അതിനാൽ കേരളത്തിന് 400 മുതൽ 500 മെഗാവാട്ട്സ് വൈദ്യുതി കുറച്ചായിരിക്കും താപനിലയത്തിൽ നിന്ന് ലഭിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39810/power-control-for-15-minutes-in-the-evening)