---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് തിരഞ്ഞെടുപ്പിൽ സി എം ജോസഫ് പാനലിന് വിജയം"
english_title: "Success for the CM Joseph Panel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39811/success-for-the-cm-joseph-panel"
published_at: "2022-04-28T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a82ad5573d_IMG-20220428-WA0117.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് തിരഞ്ഞെടുപ്പിൽ സി എം ജോസഫ് പാനലിന് വിജയം

> **Lead Summary:**  മണത്തണ: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗവും 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

## Article Content

 മണത്തണ: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗവും 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

സിഎം ജോസഫിന്റെ നേതൃത്വത്തിലും സി വി ബാലഗംഗാധര തിലകന്റെ നേതൃത്വത്തിലും പതിനൊന്ന് അംഗങ്ങൾ വീതമുള്ള രണ്ട് പാനലുകളിലായി വാശിയേറിയ മത്സരമായിരുന്നു ഇന്ന് നടന്നത്.

ഇതിൽ സി എം ജോസഫിന്റെ പാനൽ വിജയിക്കുകയായിരുന്നു. 61 മെമ്പർമാരുള്ള മണത്തണ യൂണിറ്റിൽ 56 പേരും ഇന്ന് വോട്ട് ചെയ്യാനെത്തി. ഇതിൽ വിജയിച്ച പാനലിന് 46 വോട്ടുകൾ ലഭിച്ചു.

വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരിയുടെ നേതൃത്വത്തിലുള്ള ജില്ലാ നേതാക്കളാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. സി എം ജോസഫ്‌ മണത്തണ യൂണിറ്റ് പ്രസിഡണ്ടാകും.

കെ സി പ്രവീണിനെ സെക്രട്ടറിയായും തീരുമാനിച്ചു. മറ്റ് ഭാരവാഹികളെ തുടർ ദിവസങ്ങളിൽ തീരുമാനിക്കുമെന്ന് സി എം ജോസഫ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39811/success-for-the-cm-joseph-panel)