---
title: "കുട്ടികൾക്കും മുതിർന്നവർക്കും ചിത്രരചന മത്സരം"
english_title: "Drawing competition for children and adults"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39866/drawing-competition-for-children-and-adults"
published_at: "2022-04-29T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626b3e556950b_images.jpeg"
keywords: []
---

# കുട്ടികൾക്കും മുതിർന്നവർക്കും ചിത്രരചന മത്സരം

> **Lead Summary:** കണ്ണൂർ : സംസ്ഥാന സർക്കാറിന്റെ രണ്ടാം 100 ദിന പരിപാടിയുടെ പ്രചരണാർത്ഥം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ചിത്രരചന മത്സരം നടത്തും. മെയ് ഒന്നിന് രാവിലെ 11 മണിക്ക് കണ്ണൂർ മുനിസിപ്പൽ ഹൈസ്‌കൂളിലാണ് മത്സരം.

## Article Content

കണ്ണൂർ : സംസ്ഥാന സർക്കാറിന്റെ രണ്ടാം 100 ദിന പരിപാടിയുടെ പ്രചരണാർത്ഥം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ചിത്രരചന മത്സരം നടത്തും. മെയ് ഒന്നിന് രാവിലെ 11 മണിക്ക് കണ്ണൂർ മുനിസിപ്പൽ ഹൈസ്‌കൂളിലാണ് മത്സരം.

10 വയസ്, 10 വയസ്സിന് മുകളിൽ 17 വയസ്സ് വരെ, 17 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. താൽപര്യമുള്ളവർ ഏപ്രിൽ 30ന് വൈകിട്ട് 5 മണിക്കകം 7907117746, 6282372848 എന്നിവയിലേതെങ്കിലും നമ്പറിൽ പേര്, വയസ്സ്, വിലാസം എന്നിവ ചേർത്ത് വാട്ട്സാപ്പിലൂടെ രജിസ്റ്റർ ചെയ്യണം. മത്സരത്തിന് വരുന്നവർ ചിത്രരചനയ്ക്കാവശ്യമായ എല്ലാ വസ്തുക്കളും കൊണ്ടുവരണം. എ4 പേപ്പറിലാണ് ചിത്രം വരക്കേണ്ടത്. മത്സരത്തിന് എത്തുമ്പോൾ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ കൊണ്ടുവരണം.

മെയ് മൂന്നിന് രാവിലെ 9.30ന് പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സമ്മാനവിതരണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39866/drawing-competition-for-children-and-adults)