---
title: "കഥകളി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for Kathakali Diploma Courses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39870/applications-are-invited-for-kathakali-diploma-courses"
published_at: "2022-04-29T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626b45de705d5_images (2).jpeg"
keywords: []
---

# കഥകളി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** തൃശ്ശൂർ : ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പിഎസ്സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (ആറ് വർഷം), ചെണ്ട, മദ്ദളം(നാല് വർഷം), ചുട്ടി(മൂന്ന് വർഷം) എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മേൽ പറഞ്ഞ വിഷയങ്ങളിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അതാത് വിഷയങ്ങളിൽ പി ജി കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

## Article Content

തൃശ്ശൂർ : ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പിഎസ്സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (ആറ് വർഷം), ചെണ്ട, മദ്ദളം(നാല് വർഷം), ചുട്ടി(മൂന്ന് വർഷം) എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മേൽ പറഞ്ഞ വിഷയങ്ങളിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അതാത് വിഷയങ്ങളിൽ പി ജി കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

ഏഴാം തരം പാസാണ് ഡിപ്ലോമയ്ക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. പരിശീലനം, ഭക്ഷണം എന്നിവയൊഴികെ താമസ സൗകര്യം സൗജന്യമാണ്. കഥകളി വേഷം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടാകും. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം നൽകുന്നതാണ്. താൽപ്പര്യമുള്ളവർ രക്ഷിതാവിന്റെ സമ്മതപത്രവും ഫോൺ നമ്പറുമടങ്ങുന്ന അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി സ്വന്തം മേൽവിലാസം എഴുതി അഞ്ച് രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മെയ് 12 ന് മുമ്പ് കലാനിലയം ഓഫീസിൽ ലഭിക്കത്തക്ക വിധം അയകേണ്ടതാണ്. വിലാസം - സെക്രട്ടറി, ഉണ്ണായി വാരിയർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121, തൃശൂർ ജില്ല. ഫോൺ: 0480 2822031.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39870/applications-are-invited-for-kathakali-diploma-courses)