---
title: "കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമമാണ് ഇടതുസർക്കാർ നടത്തുന്നത്:   കെ.മുരളീധൻ "
english_title: "It is an attempt to make Kerala Gujarat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39912/it-is-an-attempt-to-make-kerala-gujarat"
published_at: "2022-04-29T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626b8716902fc_Screenshot_20220429_115357.jpg"
keywords: []
---

# കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമമാണ് ഇടതുസർക്കാർ നടത്തുന്നത്:   കെ.മുരളീധൻ 

> **Lead Summary:** തിരുവനന്തപുരം: കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമമാണ് ഇടതുസർക്കാർ നടത്തുന്നതെന്ന് കെ.മുരളീധൻ എംപി. ഗുജറാത്ത് മോഡൽ പഠിക്കാൻ ബിജെപി ഇതര സംസ്ഥാനങ്ങളൊന്നും പോയിട്ടില്ല.

## Article Content

തിരുവനന്തപുരം: കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമമാണ് ഇടതുസർക്കാർ നടത്തുന്നതെന്ന് കെ.മുരളീധൻ എംപി. ഗുജറാത്ത് മോഡൽ പഠിക്കാൻ ബിജെപി ഇതര സംസ്ഥാനങ്ങളൊന്നും പോയിട്ടില്ല.

മോദി പിണറായി കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായത്. അന്നത്തെ ചർച്ചയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പുറത്ത് വിടണം. മോദിക്ക് ശേഷം അഞ്ച് വർഷം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഗുജറാത്തിലില്ല.

അത് പഠിക്കാനാണോ കേരളത്തിൽ നിന്നും ആളെ വിടുന്നതെന്നും മുരളീധരൻ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിവഗിരി തീർത്ഥാടന സർക്യൂട്ട് കേന്ദ്രസർക്കാർ കൊണ്ടു വന്ന പദ്ധതിയാണ്. കേരളത്തിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം.

ശിവഗിരിയെ വർഗീയവത്ക്കരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന കോടിയേരി ബാലകൃഷ്ണൻ്റെ ആക്ഷേപം ശരിയാണ്. പക്ഷേ ഇതിന് സിപിഎമ്മും പിന്തുണ നൽകുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39912/it-is-an-attempt-to-make-kerala-gujarat)