---
title: "പയ്യന്നൂരിൽ ട്രാഫിക് സിഗ്നലുകൾ പണിമുടക്കുന്നത് പതിവാകുന്നു"
english_title: "Traffic signals on strike in Payyanur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39923/traffic-signals-on-strike-in-payyanur"
published_at: "2022-04-29T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626b97579f4fe_Picsart_22-04-29_13-14-00-169.jpg"
keywords: []
---

# പയ്യന്നൂരിൽ ട്രാഫിക് സിഗ്നലുകൾ പണിമുടക്കുന്നത് പതിവാകുന്നു

> **Lead Summary:** പയ്യന്നൂർ: ജില്ലയിലെ പ്രധാന നഗരമായ പയ്യന്നൂരിൽ ട്രാഫിക് സിഗ്നലുകൾ പണിമുടക്കുന്നത് പതിവാകുന്നു. ഇത് മൂലം നഗരത്തിലെ പ്രധാന ജംഗ്ഷനിലും മറ്റും ഗതാഗത തടസ്സം ഉണ്ടാക്കുന്നതും നിത്യസംഭവം ആയിട്ടുണ്ട്.

## Article Content

പയ്യന്നൂർ: ജില്ലയിലെ പ്രധാന നഗരമായ പയ്യന്നൂരിൽ ട്രാഫിക് സിഗ്നലുകൾ പണിമുടക്കുന്നത് പതിവാകുന്നു. ഇത് മൂലം നഗരത്തിലെ പ്രധാന ജംഗ്ഷനിലും മറ്റും ഗതാഗത തടസ്സം ഉണ്ടാക്കുന്നതും നിത്യസംഭവം ആയിട്ടുണ്ട്.

പയ്യന്നൂർ നഗരത്തിലെ പ്രധാന കേന്ദ്രമായ സെൻട്രൽ ബസാറിൽ ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനരഹിതമാകുന്ന പതിവാകുന്നു. സിഗ്നൽ സംവിധാനം സ്ഥാപിച്ച കാലം മുതൽ അവ പണിമുടക്കുന്നത് തുടർക്കഥയാവുകയാണ്.

ട്രാഫിക് കുറ്റകൃത്യങ്ങളും മറ്റും തടയാൻ നഗരത്തിലെ വിവിധ ഇടങ്ങളിൽ ആർട്ടിഫിഷ്യൽ ക്യാമറകൾ വന്നെങ്കിലും സിഗ്നൽ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കപ്പെട്ടിട്ടില്ല.

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പയ്യന്നൂർ പോലുള്ള നഗരത്തിൽ ഇത്തരം പ്രാദേശിക സംവിധാനങ്ങൾ അനിവാര്യമാണ്.നഗരത്തിൽ അനുദിനം വാഹനങ്ങൾ പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതിന് ഉടനടി പരിഹാരം കാണേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39923/traffic-signals-on-strike-in-payyanur)